കേരള കമ്പനികൾ ഇന്ന്: കൂപ്പുകുത്തി ജിയോജിത് ഓഹരികൾ

  • കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ മാത്രമാണ് നേട്ടത്തോടെ ക്ലോസ് ചെയ്തത്
  • ഫിലിപ്സ് കാർബൺ ഓഹരികൾ 7.29 ശതമാനം താഴ്ന്നു
  • ധനലക്ഷ്മി ബാങ്ക് 4.43 ശതമാനം ഇടിഞ്ഞു

Update: 2024-10-07 14:13 GMT

ഒക്ടോബർ ഏഴിലെ വ്യാപാരത്തിൽ ജിയോജിത് ഓഹരികൾ കൂപ്പുകുത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 18.93 ശതമാനം ഇടിഞ്ഞ ഓഹരികൾ 133.91 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 20.33 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 3960 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 177 രൂപയും താഴ്ന്ന വില 51.20 രൂപയുമാണ്. 

ഫിലിപ്സ് കാർബൺ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 7.29 ശതമാനം താഴ്ന്ന് 502.20 രൂപയിലെത്തി. ഫാക്ട് ഓഹരികൾ 6.69 ശതമാനം ഇടിവിൽ 850.20 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കൊച്ചിൻ മിനറൽസ് ഓഹരികൾ 6.10 ശതമാനം നഷ്ടത്തോടെ 292.25 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 6.07 ശതമാനം ഇടിഞ്ഞ് 354.55 രൂപയിലെത്തി. കിറ്റെക്സ് ഓഹരികൾ 4.99 ശതമാനം നഷ്ടം നൽകി 502.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. 

കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ മാത്രമാണ് നേട്ടത്തോടെ ക്ലോസ് ചെയ്തത്. ഓഹരികൾ 1.52 ശതമാനം ഉയർന്ന് 2433.50 രൂപയിലെത്തി. ഗുജറാത്ത് ഇൻജെക്റ്റ് ഓഹരികൾ മാറ്റമില്ലാതെ 18.56 രൂപയിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു.

ബാങ്കിങ് ഓഹരികളിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 3.41 ശതമാനം താഴ്ന്ന് 23.21 രൂപയിലെത്തി. സിഎസ്ബി ബാങ്ക് 3.49 ശതമാനം നഷ്ടത്തോടെ 308.45 രൂപയിലെത്തി. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 4.10 ശതമാനവും ഫെഡറൽ ബാങ്ക് 4.65 ശതമാനവും ധനലക്ഷ്മി ബാങ്ക് 4.43 ശതമാനവും ഇടിഞ്ഞു.

Tags:    

Similar News