കേരള കമ്പനികൾ ഇന്ന്: 'തീ'യായി ജിയോജിത് ഓഹരികൾ
- കിറ്റെക്സ് ഓഹരികൾ അഞ്ച് ശതമാനം നേട്ടത്തിൽ
- സിഎസ്ബി ബാങ്ക് 0.21 ശതമാനവും ഫെഡറൽ ബാങ്ക് 0.20 ശതമാനവും ഉയർന്നു
- മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 3.74 ശതമാനം ഇടിഞ്ഞു
ഒക്ടോബർ ഒന്നിലെ വ്യാപാരത്തിൽ കുതിച്ചുയർന്ന് ജിയോജിത് ഓഹരികൾ. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 8.29 ശതമാനം ഉയർന്ന ഓഹരികൾ 167.07 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ അഞ്ച് മാസങ്ങളായി ഓഹരികൾ നേട്ടം തുടരുകയാണ്. സെപ്റ്റംബറിൽ ഓഹരികൾ നൽകിയത് 17 ശതമാനം നേട്ടമാണ്. മാസാദ്യം മുതൽ ഇതുവരെ ഓഹരികൾ ഉയർന്നത് 113 ശതമാനമാണ്. ഏകദേശം 25.76 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 3685 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 177 രൂപയും താഴ്ന്ന വില 51.20 രൂപയുമാണ്.
കിറ്റെക്സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ അഞ്ച് ശതമാനം നേട്ടത്തോടെ 541.95 രൂപയിലെത്തി. വണ്ടർലാ ഓഹരികൾ 4.14 ശതമാനം കുതിപ്പോടെ 907.10 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഹാരിസൺസ് മലയാളം ഓഹരികൾ 3.65 വർധനയോടെ 261.40 രൂപയിൽ ക്ലോസ് ചെയ്തു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 2.73 ശതമാനം ഉയർന്ന് 750.15 രൂപയിലെത്തി. പോപ്പുലർ വെഹിക്കിൾ ഓഹരികൾ 1.28 ശതമാനം നേട്ടം നൽകി 219.64 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്കിങ് ഓഹരികളിൽ സിഎസ്ബി ബാങ്ക് 0.21 ശതമാനവും ഫെഡറൽ ബാങ്ക് 0.20 ശതമാനവും ഉയർന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് 0.20 ശതമാനവും ധനലക്ഷ്മി ബാങ്ക് 0.64 ശതമാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 1.44 ശതമാനവും ഇടിഞ്ഞു.
മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 3.74 ശതമാനം നഷ്ടത്തോടെ 1955.90 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 2 ശതമാനം ഇടിവോടെ 1705.50 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ 2 ശതമാനം താഴ്ന്ന് 196 രൂപയിലെത്തി. മണപ്പുറം ഫിനാൻസ് ഓഹരികൾ 1.93 ശതമാനം നഷ്ടം നൽകി 197.47 രൂപയിൽ ക്ലോസ് ചെയ്തു. വി-ഗാർഡ് ഓഹരികൾ 1.31 ശതമാനം ഇടിഞ്ഞ് 441.40 വ്യാപാരം അവസാനിപ്പിച്ചു.