കേരള കമ്പനികൾ ഇന്ന്; വണ്ടറായി വണ്ടർലാ

  • കൊച്ചിൻ മിനറൽസ് ഓഹരികൾ 7.70 ശതമാനം നേട്ടത്തിൽ
  • സിഎസ്ബി ബാങ്ക് 3.24 ശതമാനം ഉയർന്നു
  • വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ 1.44 ശതമാനം ഇടിവിൽ

Update: 2024-10-08 14:29 GMT

ഒക്ടോബർ പത്തിലെ വ്യാപാരത്തിൽ വണ്ടർലാ ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 10.79 ശതമാനം ഉയർന്ന ഓഹരികൾ 911.45 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം അഞ്ച് ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 4858 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 1105.90 രൂപയും താഴ്ന്ന വില 730.05 രൂപയുമാണ്.

കൊച്ചിൻ മിനറൽസ് ഓഹരികൾ 7.70 ശതമാനം നേട്ടത്തോടെ 314.75 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 5.85 ശതമാനം കുതിപ്പോടെ 375.30 രൂപയിലെത്തി. ഹാരിസൺസ് മലയാളം ഓഹരികൾ 4.99 ശതമാനം ഉയർന്ന് 252.70 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 4.72 ശതമാനം വർധനയോടെ 1643.05 രൂപയിൽ ക്ലോസ് ചെയ്തു. ജിയോജിത് ഓഹരികൾ 4.12 ശതമാനം നേട്ടം നൽകി 139.43 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. 

ബാങ്കിങ് ഓഹരികളിൽ സിഎസ്ബി ബാങ്ക് 3.24 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 2.80 ശതമാനവും ഉയർന്നു. ധനലക്ഷ്മി ബാങ്ക് 2 ശതമാനവും ഫെഡറൽ ബാങ്ക് 1.93 ശതമാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.49 ശതമാനവും നേട്ടം നൽകി.

വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ 1.44 ശതമാനം ഇടിവിൽ 191.20 രൂപയിൽ ക്ലോസ് ചെയ്തു. കിറ്റെക്സ് ഓഹരികൾ 0.67 ശതമാനം നഷ്ടത്തോടെ 498.90 രൂപയിലെത്തി. ഫിലിപ്സ് കാർബൺ ഓഹരികൾ 0.49 ശതമാനം താഴ്ന്ന് 499.75 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. പോപ്പുലർ വെഹിക്കിൾ ഓഹരികൾ 0.48 ശതമാനം ഇടിഞ്ഞ് 208.28 രൂപയിൽ ക്ലോസ് ചെയ്തു. കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 0.47 ശതമാനം നഷ്ടം നൽകി 2422.15 രൂപയിൽ എത്തി.

Tags:    

Similar News