കേരള കമ്പനികൾ ഇന്ന്; സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ നേട്ടത്തിൽ

  • അപ്പോളോ ടയേഴ്‌സ് ഓഹരികൾ 2.62 ശതമാനം ഉയർന്നു
  • പുതു ഉയരങ്ങൾ താണ്ടി കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ
  • ഇടിവ് തുടർന്ന് ആസ്റ്റർ ഹെൽത്ത് കെയർ

Update: 2024-04-25 12:31 GMT

ഏപ്രിൽ 25ലെ വ്യാപാരത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 4.47 ശതമാനം ഉയർന്ന ഓഹരികൾ 30.40 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഈ ആഴ്‌ചയിൽ ഓഹരികൾ ഇതുവരെ ഉയർന്നത് 10.95 ശതമാനമാണ്. കഴിഞ്ഞ മാസം 15.77 ശതമാനം നഷ്ടം നൽകിയ ഓഹരികൾ ഈ മാസം ഇതുവരെ നൽകിയത് 11.56 ശതമാനം നേട്ടമാണ്.  ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 36.88 രൂപയും താഴ്ന്ന വില 29 രൂപയുമാണ്. ഏകദേശം 6.38 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ ബാങ്കിന്റെ വിപണി മൂല്യം 7547 കോടി രൂപയിലെത്തി.

മറ്റു ബാങ്കിങ് ഓഹരികളിൽ നിന്നും ധനലക്ഷ്മി ബാങ്ക് 2.30 ശതമാനം ഉയർന്ന് 44.50 രൂപയിലെത്തി. ഫെഡറൽ ബാങ്ക് ഓഹരികൾ 1.53 ശതമാനത്തിന്റെ നേട്ടത്തോടെ 155.95 രൂപയിൽ ക്ലോസ് ചെയ്തു. സിഎസ്ബി ബാങ്ക് 1.29 ശതമാനം നേട്ടം നൽകി 404.90 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് നേരിയ നേട്ടത്തിലും ക്ലോസ് ചെയ്തു.

കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ഇന്ന് വ്യാപാരത്തിൽ പുതു ഉയരങ്ങൾ താണ്ടി. ഓഹരികൾ സർവ്വകാലാ ഉയരമായ 1377 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 4.05 ശതമാനം ഉയർന്ന ഓഹരികൾ 1326.25 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 2.62 ശതമാനം നേട്ടത്തോടെ 499.30 രൂപയിൽ ക്ലോസ് ചെയ്തു. മണപ്പുറം ഫൈനാൻസ് ഓഹരികൾ 0.99 ശതമാനം വർദ്ധനവോടെ 194.35 രൂപയിലെത്തി. നേരിയ നേട്ടത്തോടെ ഫിലിപ്സ് കാർബൺ, കൊച്ചിൻ മിനറൽസ് ഓഹരികൾ ക്ലോസ് ചെയ്തു. 

Full View


ഇടിവ് തുടർന്ന് ആസ്റ്റർ ഹെൽത്ത് കെയർ, 4.54 ശതമാനം നേട്ടം നൽകിയ ഓഹരികൾ 366 രൂപയിലെത്തി. ജിയോജിത് ഓഹരികൾ 1.64 ശതമാനം ഇടിവോടെ 93.10 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് ക്യാപിറ്റൽ ഓഹരികൾ 1.59 ശതമാനം താഴ്ന്ന് 309.75 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കിറ്റെക്സ് ഓഹരികൾ 1.15 ശതമാനം ഇടിഞ്ഞു. നേരിയ ഇടിവോടെ കല്യാൺ, വണ്ടർലാ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.


Full View


Tags:    

Similar News