കേരള കമ്പനികൾ ഇന്ന്; കൂപ്പുകുത്തി മണപ്പുറം ഫിനാൻസ്

  • ജിയോജിത് ഓഹരികൾ 4.81 ശതമാനം ഇടിഞ്ഞു
  • ധനലക്ഷ്മി ബാങ്ക് ഓഹരികൾ 2.08 ശതമാനം കുതിപ്പിൽ
  • ഹാരിസൺസ് മലയാളം ഓഹരികൾ 1.42 ശതമാനം നേട്ടത്തിൽ

Update: 2024-10-18 14:21 GMT

ഒക്ടോബർ 18-ലെ വ്യാപാരത്തിൽ മണപ്പുറം ഫിനാൻസ് ഓഹരികൾ കുത്തനെ ഇടിഞ്ഞു. അനുബന്ധ സ്ഥാപനമായ ആശിർവാദ് മൈക്രോഫിനാൻസിനെ വായ്പ വിതരണം ചെയ്യുന്നതിൽ നിന്ന് ആർബിഐ വിലക്കിയ വർത്തകളെ തുടർന്ന് ഓഹരികൾ ഇടിവിലേക്ക് നീങ്ങി. ഇൻട്രഡയിൽ 15 ശതമാനത്തോളം ഇടിഞ്ഞ ഓഹരികൾ 145.20 രൂപ വരെ താഴ്ന്നു. വ്യാപാരവസാനം ഓഹരികൾ 13.57 ശതമാനം നഷ്ട്ടത്തോടെ 153.27 രൂപയിൽ ക്ലോസ് ചെയ്തു. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 230.40 രൂപയും താഴ്ന്ന വില 125.35 രൂപയുമാണ്. ഏകദേശം എട്ട് കോടി ഓഹരികളുടെ വ്യപരമായിരുന്നു ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 15,061 കോടി രൂപായിലെത്തി. 

ജിയോജിത് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 4.81 ശതമാനം ഇടിഞ്ഞ് 141.44 രൂപയിലെത്തി. കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 2.53 ശതമാനം നഷ്ടത്തോടെ 2394.55 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 1.77 ശതമാനം താഴ്ന്ന് 374.65 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 1.25 ശതമാനം ഇടിവിൽ 718.95 രൂപയിലെത്തി. 

ധനലക്ഷ്മി ബാങ്ക് ഓഹരികൾ 2.08 ശതമാനം കുതിപ്പോടെ 37.80 രൂപയിൽ ക്ലോസ് ചെയ്തു. ഹാരിസൺസ് മലയാളം ഓഹരികൾ 1.42 ശതമാനം നേട്ടത്തിൽ 300 രൂപയിലെത്തി. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 1.33 ശതമാനം ഉയർന്ന് 425.25 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 1.19 ശതമാനം വർധനയോടെ 46.52 രൂപയിലെത്തി. കേരള ആയുർവേദ ഓഹരികൾ 0.88 ശതമാനം നേട്ടം നൽകി 274 രൂപയിൽ ക്ലോസ് ചെയ്തു.

Tags:    

Similar News