കേരള കമ്പനികൾ ഇന്ന്; കത്തിക്കയറി ജിയോജിത് ഓഹരികൾ

  • ഹാരിസൺസ് മലയാളം ഓഹരികൾ 6 ശതമാനം നേട്ടത്തിൽ
  • ധനലക്ഷ്മി ബാങ്ക് 1.45 ശതമാനം ഉയർന്നു
  • മണപ്പുറം ഫിനാൻസ് ഓഹരികൾ 1.84 ശതമാനം താഴ്ന്നു

Update: 2024-09-04 13:43 GMT

സെപ്റ്റംബർ നാലിലെ വ്യാപാരത്തിൽ ജിയോജിത് ഓഹരികൾ കുതിച്ചുയർന്നു. ഓഹരികൾ സർവ്വകാല ഉയരമായ 174.81 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 8.56 ശതമാനം ഉയർന്ന ഓഹരികൾ 170.58 രൂപയിലാണ് വ്യപാരം അവസാനിപ്പിച്ചത്. ഏകദേശം 3.35 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 3771 കോടി രൂപയിലെത്തി. മാസത്തെ ആദ്യ നാല് ദിവസങ്ങളിലായി മാത്രം ഓഹരികൾ ഉയർന്നത് 29.43 ശതമാനമാണ്. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 50.20 രൂപയാണ്.

ഹാരിസൺസ് മലയാളം ഓഹരികൾ 6 ശതമാനം നേട്ടത്തോടെ 239.03 രൂപയിലെത്തി. കിറ്റെക്സ് ഓഹരികൾ 4.89 ശതമാനം കുതിപ്പോടെ 421.35 രൂപയിൽ ക്ലോസ് ചെയ്തു. വെസ്റ്റേൺ പ്ലൈവുഡ്‌സ് ഓഹരികൾ 3.95 ശതമാനം വർധനയോടെ 213.09 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 2.54 ശതമാനം ഉയർന്ന് 1928.90 രൂപയിലെത്തി.

ബാങ്കിങ് ഓഹരികളിൽ ധനലക്ഷ്മി ബാങ്ക് 1.45 ശതമാനം ഉയർന്ന് 39.19 രൂപയിൽ ക്ലോസ് ചെയ്തു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.28 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 0.51 ശതമാനവും സിഎസ്ബി ബാങ്ക് 1.04 ശതമാനവും ഫെഡറൽ ബാങ്ക് 3.46 ശതമാനവും ഇടിഞ്ഞു.

മണപ്പുറം ഫിനാൻസ് ഓഹരികൾ 1.84 ശതമാനം താഴ്ന്ന് 209.49 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 1.70 ശതമാനം നഷ്ട്ടത്തോടെ 346.95 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 1.04 ശതമാനം ഇടിഞ്ഞ് 1958 രൂപയിലെത്തി. വണ്ടർല്ല ഓഹരികൾ 0.49 ശതമാനം കുറഞ്ഞ് 838.10 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

Tags:    

Similar News