കേരള കമ്പനികൾ ഇന്ന്; കത്തിക്കയറി ജിയോജിത്

  • സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 6.56 ശതമാനം നേട്ടത്തിൽ
  • കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 4.99 ശതമാനം ഇടിവിൽ
  • . ഫെഡറൽ ബാങ്ക് ഓഹരികൾ 2.12 ശതമാനം നഷ്ടത്തിൽ

Update: 2024-10-16 14:20 GMT

ഒക്ടോബർ 16-ലെ വ്യാപാരത്തിൽ ജിയോജിത് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 8.26 ശതമാനം ഉയർന്ന ഓഹരികൾ 144.64 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 31.51 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 3727 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 159.37 രൂപയും താഴ്ന്ന വില 46.10 രൂപയുമാണ്. വർഷാദ്യം മുതൽ ഇതുവരെ ഓഹരികൾ ഉയർന്നത് 105.45 ശതമാനമാണ്.

സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 6.56 ശതമാനം നേട്ടത്തോടെ 25.52 രൂപയിലെത്തി. കിറ്റെക്സ് ഓഹരികൾ 2.11 ശതമാനം കുതിപ്പോടെ 534.45 രൂപയിൽ ക്ലോസ് ചെയ്തു. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ 1.60 ശതമാനം വർധനയോടെ 196.25 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ഓഹരികൾ 1.03 ശതമാനം ഉയർന്ന് 47.09 രൂപയിൽ ക്ലോസ് ചെയ്തു. സിഎസ്ബി ബാങ്ക് ഓഹരികൾ 0.77 ശതമാനം നേട്ടം നൽകി 308.60 രൂപയിലെത്തി.

കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 4.99 ശതമാനം ഇടിവിൽ 1588.60 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 2.24 ശതമാനം താഴ്ന്ന് 2491.50 രൂപയിൽ ക്ലോസ് ചെയ്തു. ഫെഡറൽ ബാങ്ക് ഓഹരികൾ 2.12 ശതമാനം നഷ്ടത്തോടെ 194.40 രൂപയിലെത്തി. മണപ്പുറം ഫിനാൻസ് ഓഹരികൾ 1.69 ശതമാനം ഇടിഞ്ഞ് 180.11 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കൊച്ചിൻ മിനറൽസ് ഓഹരികൾ 1.06 ശതമാനം നഷ്ടം നൽകി 318.10 രൂപയിലെത്തി.

Tags:    

Similar News