കേരള കമ്പനികൾ ഇന്ന്; കുതിപ്പിൽ ഫെഡറൽ ബാങ്ക് ഓഹരികൾ
- കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 2.19 ശതമാനം ഇടിവിൽ
- കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 4.23 ശതമാനം കുതിപ്പിൽ
- ധനലക്ഷ്മി ബാങ്ക് ഓഹരികൾ 0.79 ശതമാനം ഉയർന്നു
ഒക്ടോബർ 14-ലെ വ്യാപാരത്തിൽ ഫെഡറൽ ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 4.90 ശതമാനം ഉയർന്ന ഓഹരികൾ 196.74 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 2.36 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 45,541 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 206.59 രൂപയും താഴ്ന്ന വില 137.25 രൂപയുമാണ്.
കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 4.23 ശതമാനം കുതിപ്പോടെ 750.80 രൂപയിലെത്തി. ഹാരിസൺസ് മലയാളം ഓഹരികൾ 3.90 ശതമാനം നേട്ടത്തോടെ 286.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കിറ്റെക്സ് ഓഹരികൾ 2.18 ശതമാനം വർധനയോടെ 533.85 രൂപയിൽ ക്ലോസ് ചെയ്തു. ധനലക്ഷ്മി ബാങ്ക് ഓഹരികൾ 0.79 ശതമാനം ഉയർന്ന് 35.88 രൂപയിലെത്തി. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 0.76 ശതമാനം നേട്ടം നൽകി 371 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 2.19 ശതമാനം ഇടിവിൽ 1624.40 രൂപയിൽ ക്ലോസ് ചെയ്തു. ഫ്ജിലിപ്സ് കാർബൺ ഓഹരികൾ 2.15 ശതമാനം നഷ്ടത്തോടെ 497.65 രൂപയിലെത്തി. പോപ്പുലർ വെഹിക്കിൾസ് ഓഹരികൾ 1.78 ശതമാനം താഴ്ന്ന് 206.17 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കേരള ആയുർവേദ ഓഹരികൾ 1.45 ശതമാനം ഇടിഞ്ഞ് 277.95 രൂപയിലെത്തി. മണപ്പുറം ഫിനാൻസ് ഓഹരികൾ 1.07 ശതമാനം നഷ്ടം നൽകി 184.05 രൂപയിൽ ക്ലോസ് ചെയ്തു.