കേരള കമ്പനികൾ ഇന്ന്; കുതിച്ചുയർന്ന് സിഎസ്ബി ബാങ്ക് ഓഹരികൾ

  • വി ഗാർഡ് ഓഹരികൾ 2.77 ശതമാനം നേട്ടത്തിൽ
  • ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 2.09 ശതമാനം ഉയർന്നു
  • കിറ്റെക്സ് ഓഹരികൾ 4.63 ശതമാനം നഷ്ടത്തിൽ

Update: 2024-09-10 13:30 GMT

സെപ്റ്റംബർ ഒമ്പതിലെ വ്യാപാരത്തിൽ സിഎസ്ബി ബാങ്ക് ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. ഓഹരികൾ മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 4.46 ശതമാനം ഉയർന്ന 324.65 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം മൂന്നു ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 5393 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 422.25 രൂപയും താഴ്ന്ന വില 307.65 രൂപയുമാണ്.

മറ്റു ബാങ്കിങ് ഓഹരികളായ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 2.09 ശതമാനം ഉയർന്ന് 50.35 രൂപയിലെത്തി. ധനലക്ഷ്മി ബാങ്ക് 0.61 ശതമാനാവും സൗത്ത് ഇന്ത്യൻ ബാങ്ക് 0.44 ശതമാനവും ഫെഡറൽ ബാങ്ക് 0.21 ശതമാനവും നേട്ടം നൽകി.

വി ഗാർഡ് ഓഹരികൾ 2.77 ശതമാനം നേട്ടത്തോടെ 470.05 രൂപയിയലെത്തി. ഫാക്ട് ഓഹരികൾ 2.51 ശതമാനം കുതിപ്പോടെ 998.65 രൂപയിൽ ക്ലോസ് ചെയ്തു. കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 2.42 ശതമാനം ഉയർന്ന് 2458 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കേരള ആയുർവേദ ഓഹരികൾ 2.05 ശതമാനം നേട്ടം നൽകി 318 രൂപയിലെത്തി. മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 1.44 ശതമാനം വർധനയോടെ 226.15 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

കിറ്റെക്സ് ഓഹരികൾ 4.63 ശതമാനം നഷ്ടത്തോടെ 465.80 രൂപയിലെത്തി. ഹാരിസൺസ് മലയാളം ഓഹരികൾ 2.90 ശതമാനം ഇടിവിൽ 234.20 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 1.49 ശതമാനം താഴ്ന്ന് 1959.75 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 0.37 ശതമാനം ഇടിഞ്ഞ് 640.20 രൂപയിലെത്തി.

Tags:    

Similar News