കേരള കമ്പനികൾ ഇന്ന്; ജിയോജിത് ഓഹരികൾ കുതിപ്പിൽ

  • കിറ്റെക്സ് ഓഹരികൾ 4.32 ശതമാനം നേട്ടത്തിൽ
  • കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 2.87 ശതമാനം ഇടിഞ്ഞു
  • കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 1.79 ശതമാനം താഴ്ന്നു

Update: 2024-09-25 14:23 GMT

സെപ്റ്റംബർ 25ലെ വ്യാപാരത്തിൽ ജിയോജിത് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ ഇന്നും 5.34 ശതമാനം ഉയർന്ന ഓഹരികൾ 158.11 രൂപയിൽ ക്ലോസ് ചെയ്തു. ഓഹരികളുടെ ഇന്നത്തെ ഉയർന്ന വില 162 രൂപയാണ്. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 177 രൂപയും താഴ്ന്ന വില 51.20 രൂപയുമാണ്. ഏകദേശം 1.84 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 3592 കോടി രൂപയിലെത്തി.

കിറ്റെക്സ് ഓഹരികൾ 4.32 ശതമാനം നേട്ടത്തോടെ 476.20 രൂപയിലെത്തി. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 3.01 ശതമാനം കുതിപ്പിൽ 544.55 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 2.99 ശതമാനം വർധനയോടെ 235.30 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 2.59 ശതമാനം ഉയർന്ന് 2042.60 രൂപയിലെത്തി. മുത്തൂറ്റ് ക്യാപിറ്റൽ ഓഹരികൾ 2.18 ശതമാനം നേട്ടം നൽകി 396.80 രൂപയിൽ ക്ലോസ് ചെയ്തു.

കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 2.87 ശതമാനം നഷ്ടത്തോടെ 1745.10 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 2.57 ശതമാനം ഇടിവിൽ 47.36 രൂപയിലെത്തി. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 1.79 ശതമാനം താഴ്ന്ന് 758.20 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ മിനറൽസ് ഓഹരികൾ 1.49 ശതമാനം നഷ്ടം നൽകി 323.30 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഹാരിസൺസ് മലയാളം ഓഹരികൾ 1.49 ശതമാനം ഇടിഞ്ഞ് 232.12 രൂപയിലെത്തി.

Tags:    

Similar News