കേരള കമ്പനികൾ ഇന്ന്; തിളക്കത്തിൽ കിറ്റെക്സ് ഓഹരികൾ

  • അപ്പോളോ ടയേഴ്‌സ് ഓഹരികൾ 2.96 ശതമാനം താഴ്ന്നു
  • ഫിലിപ്സ് കാർബൺ ഓഹരികൾ 5.51 ശതമാനം നേട്ടത്തിൽ
  • സിഎസ്ബി ബാങ്ക് ഓഹരികൾ 1.95 ശതമാനം ഇടിവിൽ

Update: 2024-09-27 14:22 GMT

സെപ്റ്റംബർ 27ലെ വ്യാപാരത്തിൽ നേട്ടമുണ്ടാക്കി കിറ്റെക്സ് ഓഹരികൾ. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും അഞ്ച് ശതമാനം ഉയർന്ന ഓഹരികൾ 491.60 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 3.77 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 3111 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 542 രൂപയും താഴ്ന്ന വില 177.70 രൂപയുമാണ്.

ഫിലിപ്സ് കാർബൺ ഓഹരികൾ 5.51 ശതമാനം നേട്ടത്തോടെ 572.05 രൂപയിൽ ക്ലോസ് ചെയ്തു. കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 4.31 ശതമാനം കുതിപ്പിൽ 2418.35 രൂപയിലെത്തി. വെസ്റ്റേൺ പ്ലൈവുഡ്‌സ് ഓഹരികൾ 3.71 ശതമാനം ഉയർന്ന് 201.89 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഹാരിസൺസ് മലയാളം ഓഹരികൾ 2.44 ശതമാനം വർധനയോടെ 240.79 രൂപയും ക്ലോസ് ചെയ്തു. കൊച്ചിൻ മിനറൽസ് ഓഹരികൾ 2.40 ശതമാനം നേട്ടം നൽകി.

അപ്പോളോ ടയേഴ്‌സ് ഓഹരികൾ 2.96 ശതമാനം താഴ്ന്ന് 547.55 രൂപയിലെത്തി. സിഎസ്ബി ബാങ്ക് ഓഹരികൾ 1.95 ശതമാനം ഇടിവിൽ 308.70 രൂപയിൽ ക്ലോസ് ചെയ്തു. ഈസ്റ്റേൺ ട്രേഡ്‌സ് ഓഹരികൾ 1.83 ശതമാനം നഷ്ടത്തോടെ 45 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 1.40 ശതമാനം ഇടിഞ്ഞ് 706.70 രൂപയിലെത്തി. വണ്ടർലാ ഓഹരികൾ 0.76 ശതമാനം നഷ്ടത്തിൽ. 


Tags:    

Similar News