കേരള ബാങ്കിംഗ് മേഖല ഇടിവിൽ: കേരള കമ്പനികളുടെ പ്രകടനം അറിയാം
- ധനലകഷ്മി ബാങ്ക് 1.56 ശതമാനം ഇടിഞ്ഞു
- കേരള ആയുർവേദ ഓഹരികൾ ഇന്നും നേട്ടത്തിൽ
- ഇടിവ് തുടർന്ന് ഫാക്ട് ഓഹരികൾ
നവംബർ 22-ലെ വ്യാപാരം അവസാനിച്ചപ്പോൾ കേരള ബാങ്കിങ് മേഖല ഇടിവിൽ. മുൻ ദിവസം നേട്ടം നൽകിയ സിഎസ്ബി ബാങ്ക് ഇന്ന് 0.43 ശതമാനം ഇടിവിൽ. ക്ലോസിങ് വില 370.75 രൂപ. ഓഹരിയുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 380 രൂപ, താഴ്ന്ന വില 214.95 രൂപ. സൗത്ത് ഇന്ത്യൻ ബാങ്ക് ഇന്നലത്തെ ക്ലോസിങ് പ്രൈസായ 24.75 രൂപയിൽ നിന്നും 0.61 താഴ്ന്ന് 24.6 ക്ലോസ് ചെയ്തു. ഫെഡറൽ ബാങ്ക് 0.87 ശതമാനവും ധനലകഷ്മി ബാങ്ക് 1.56 ശതമാനവും നഷ്ടം രേഖപ്പെടുത്തി. ഇസാഫ് സ്മാൾ ഫൈനാൻസ് ബാങ്ക് 1.37 ശതമാനം ഇടിഞ്ഞ് 68.2 രൂപയിലെത്തി.
കേരള ആയുർവേദ ഓഹരികൾ ഇന്നും നേട്ടത്തിൽ. ഓഹരികൾ ഇന്ന് 1.22 ശതമാനം ഉയർന്ന് 233 രൂപയിൽ വ്യാപാരം നിർത്തി. മുതൂറ്റ് ഫൈനാൻസ് ഓഹരികൾ 0.48 ശതമാനം ഉയർന്നു. ക്ലോസിങ് വില 1335.75 രൂപ.
മുൻ ദിവസം 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ നിന്ന് പിസിബിഎൽ ഓഹരികൾ ഇന്നത്തെ വ്യാപാരവസാനം 0.57 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഓഹരികൾ 242.9 രൂപയിൽ ക്ലോസ് ചെയ്തു. . കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ 1.35 ശതമാനം ഇടിവിൽ 1078.15 രൂപയിൽ വ്യാപാരം നിർത്തി.
ഇടിവ് തുടർന്ന് ഫാക്ട് ഓഹരികൾ. ഇന്നലത്തെ ക്ലോസിങ് വിലയായ 707.75 രൂപയിൽ നിന്നും 0.87 ശതമാനം ഇടിവിൽ ഓഹരികൾ 701.6 രൂപയിലെത്തി.