കേരള കമ്പനികൾ ഇന്ന്: കുതിപ്പ് തുടർന്ന് ഫാക്ട് ഓഹരികൾ

  • ഹാരിസൺസ് മലയാളം ഓഹരികൾ 4.99 ശതമാനം കുതിപ്പിൽ
  • കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 2.40 ശതമാനം ഉയർന്നു
  • വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ 3.55 ശതമാനം താഴ്ന്നു

Update: 2024-10-10 13:58 GMT

ഒക്ടോബർ പത്തിലെ വ്യാപാരത്തിൽ ഫാക്ട് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 5.33 ശതമാനം ഉയർന്ന ഓഹരികൾ 932.35 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.  ഏകദേശം 20 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 57,301 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 1187 രൂപയും താഴ്ന്ന വില 515 രൂപയുമാണ്. 

ഹാരിസൺസ് മലയാളം ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 4.99 ശതമാനം കുതിപ്പോടെ 278.55 രൂപയിലെത്തി. കിറ്റെക്സ് ഓഹരികൾ 4.99 ശതമാനം വർധനയോടെ 549.95 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫിലിപ്സ് കാർബൺ ഓഹരികൾ 2.42 ശതമാനം നേട്ടത്തോടെ 519.45 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 2.40 ശതമാനം ഉയർന്ന് 1694.55 രൂപയിലെത്തി. ഈസഫ് മോള് ഫിനാൻസ് ബാങ്ക് 2.19 ശതമാനം കുതിപ്പിൽ 45.73 രൂപയിൽ ക്ലോസ് ചെയ്തു.

വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ 3.55 ശതമാനം താഴ്ന്ന് 191.21 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ജിയോജിത് ഓഹരികൾ 2.53 ശതമാനം നഷ്ടത്തോടെ 135.74 രൂപയിലെത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 1.55 ശതമാനം ഇടിവിൽ 23.57 രൂപയിൽ ക്ലോസ് ചെയ്തു. സിഎസ്ബി ബാങ്ക് ഓഹരികൾ 1.41 ശതമാനം നഷ്ടം നൽകി 311.10 രൂപയിലെത്തി. കേരള ആയുർവേദ ഓഹരികൾ 1.40 ശതമാനം ഇടിഞ്ഞ് 285.95 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

Tags:    

Similar News