കേരള കമ്പനികൾ ഇന്ന്: ചുവപ്പണിഞ്ഞ് കിറ്റെക്സ് ഓഹരികൾ
- കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 1.92 ശതമാനം നേട്ടത്തിൽ
- കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 1.99 ശതമാനം താഴ്ന്നു
- ധനലക്ഷ്മി ബാങ്ക് ഓഹരികൾ 2.01 ശതമാനം ഇടിവിൽ
ഒക്ടോബർ 11ലെ വ്യാപാരത്തിൽ കിറ്റെക്സ് ഓഹരികൾ ഇടിഞ്ഞു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും അഞ്ച് ശതമാനം ഇടിഞ്ഞ ഓഹരികൾ 522.45 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 5.61 ലക്ഷം ഓഹരികളുടെ വ്യാപരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 3655 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 575 രൂപയും താഴ്ന്ന വില 177 രൂപയുമാണ്.
ഫിലിപ്സ് കാർബൺ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.09 ശതമാനം നഷ്ടത്തോടെ 508.60 രൂപയിലെത്തി. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 1.99 ശതമാനം താഴ്ന്ന് 1660.80 രൂപയിൽ ക്ലോസ് ചെയ്തു. ധനലക്ഷ്മി ബാങ്ക് ഓഹരികൾ 2.01 ശതമാനം ഇടിവിൽ 35.60 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. പോപ്പുലർ വെഹിക്കിൾസ് ഓഹരികൾ 1.60 ശതമാനം നഷ്ടത്തിൽ 209.91 രൂപയിലെത്തി. ഫാക്ട് ഓഹരികൾ 1.59 ശതമാനം ഇടിഞ്ഞ് 917.50 രൂപയിൽ ക്ലോസ് ചെയ്തു.
കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 1.92 ശതമാനം നേട്ടത്തോടെ 2571.65 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ 1.91 ശതമാനം കുതിപ്പോടെ 194.86 രൂപയിലെത്തി. ജിയോജിത് ഓഹരികൾ 1.62 ശതമാനം വർധനയോടെ 137.94 രൂപയിൽ ക്ലോസ് ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 1.23 ശതമാനം ഉയർന്ന് 23.86 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 0.67 ശതമാനം നേട്ടം നൽകി 368.20 രൂപയിലെത്തി.