ജൂണിപ്പർ ഹോട്ടൽസ് 1800 കോടിയുടെ ഇഷ്യൂവിന്

  • പ്രൈവറ്റ് പ്ലേസ്‌മെന്റ് വഴി കമ്പനി 350 കോടി രൂപ സമാഹരിക്കും

Update: 2023-10-03 11:19 GMT

സറാഫ് ഗ്രൂപ്പും ഹയാത്ത് ഹോട്ടൽസ് കോർപ്പറേഷന്റെ പിന്തുണയുള്ള ജൂണിപ്പർ ഹോട്ടൽസ് ലിമിറ്റഡ് പബ്ളിക് ഇഷ്യൂവിലൂടെ 1,800 കോടി രൂപ സമാഹരിക്കും. ഇതിനായി കമ്പനി  കാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ സെബിക്ക് പ്രാഥമിക രേഖകൾ സമർപ്പിച്ചു. കമ്പനി സമർപ്പിച്ച പ്രാഥമിക രേഖ  അനുസരിച്ച് ഓഫർ ഫോർ സെയിൽ ഉൾപ്പെടാതെ പുതിയ  ഓഹരികളുടെ ഇഷ്യു മാത്രമാണി തിലുണ്ടാവുക.

സറാഫ് ഹോട്ടൽസും അതിന്റെ അനുബന്ധ സ്ഥാപനമായ ജൂണിപ്പർ ഇൻവെസ്റ്റ്‌മെന്റ്‌സും ജൂണിപ്പർ ഹോട്ടലുകളിൽ 50 ശതമാനം ഓഹരി പങ്കാളിത്തം കൈവശം വച്ചിരിക്കുക ഓഹരിയുടമയാണ്. ശേഷിക്കുന്ന 50 ശതമാനം ഓഹരി ഹയാത്ത് ഹോട്ടൽസ് കോർപ്പറേഷന്റെ  ഉപസ്ഥാപനമായ ടു സീസ് ഹോൾഡിംഗ്‌സിനാണ്.

 ഇഷ്യുവിനു  മുമ്പായി, പ്രൈവറ്റ് പ്ലേസ്‌മെന്റ് (പ്രീ-ഐപിഒ പ്ലേസ്‌മെന്റ്) വഴി കമ്പനി 350 കോടി രൂപ സമാഹരിച്ചേക്കും. സ്വകാര്യ പ്ലെയ്‌സ്‌മെന്റ് പൂർത്തിയാക്കാൻ സ്ഥാപനത്തിന് കഴിഞ്ഞാൽ, അതിനനുസരിച്ച് ഇഷ്യൂ വലുപ്പം കുറയും.

ഏഴ് ഹോട്ടലുകളുടെയും സർവീസ്ഡ് അപ്പാർട്ട്‌മെന്റുകളുടെയും കീഴിൽ, മൊത്തം 1,836 റൂമുകളുമായി  പ്രവർത്തിപ്പിക്കുന്ന ജൂണിപ്പർ ഹോട്ടൽസ് 1,500 കോടി രൂപയുടെ കടം തിരിച്ചടയ്ക്കാൻ ഇഷ്യൂ തുക ഉപയോഗിക്കും. ബാക്കിയുള്ള തുക പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി മാറ്റിവെക്കും.

സെപ്റ്റംബർ 20-ന്, സിഎച്പിഎലിന്റെ നൂറു ശതമാനം ഓഹരികൾ കമ്പനി സ്വന്തമാക്കി, അതോടെ  സിഎച്പിഎലും അതിന്റെ അനുബന്ധ സ്ഥാപനമായ സിഎച്എച്പിഎലും ഇപ്പോൾ ജൂനിപ്പർ ഹോട്ടലുകളുടെ ഭാഗമാണ്.

2023 മാർച്ചിലെ കണക്കനുസരിച്ച്, കമ്പനിക്കും അതിന്റെ അനുബന്ധ സ്ഥാപനമായ എംഎച്ച്‌പിഎല്ലിനും 2,045.6 കോടി രൂപയുടെ കടമുണ്ട്, അതേസമയം അനുബന്ധ സ്ഥാപനങ്ങളായ സിഎച്പിഎൽ, സിഎച്എച്പിഎൽ എന്നിവക്കും 201.8 കോടി രൂപയുടെ കടമുണ്ട്.

സറഫ് ഗ്രൂപ്പും ഹയാത്തും തമ്മിൽ 40 വർഷത്തിലേറെ നീണ്ട ബന്ധമുണ്ട്. ഹയാത്തിന് തന്ത്രപ്രധാനമായ നിക്ഷേപമുള്ള ഇന്ത്യയിലെ ഏക ഹോട്ടൽ കമ്പനിയാണ് ജൂണിപ്പർ.

മുംബൈ, ഡൽഹി, അഹമ്മദാബാദ്, ലഖ്‌നൗ, റായ്പൂർ, ഹംപി എന്നിവിടങ്ങളില്ർ കമ്പനിക്ക് ഹോട്ടലുകളുണ്ട്.  ഗ്രാൻഡ് ഹയാത്ത് ഹോട്ടൽ ആൻഡ് റെസിഡൻസസ് മുംബൈ, ആൻഡാസ് ഹോട്ടൽ ഡൽഹി എന്നിവ കമ്പനിയുടെ കീഴിൽ ഉൾപ്പെടുന്നവയാണ്.

2022 -23 -ൽ കമ്പനിയുടെ പ്രവർത്തന വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 308.69 കോടി രൂപയിൽ നിന്ന് 666.85 കോടി രൂപയായി വർധിച്ചു. അതിന്റെ അറ്റനഷ്ടം 2221 -22 ലെ 188.03 കോടിയില്‍ നിന്ന്  2022 -23 സാമ്പത്തിക വർഷത്തിൽ 1.5 കോടിയായി കുറഞ്ഞു.

ഡീ ഡെവലപ്മെന്റ് എന്ർജിനീയേഴ്സ്, സി ജെ ദർക്കൽ ലോജിസ്റ്റിക്, കാപിറ്റൽ സ്മാൾ ഫിനാൻസ് ബാങ്ക് എന്നിവയ്ക്ക് ശേഷം ഈ ആഴ്ച ഇഷ്യൂവിനു കരട് പേപ്പറുകൾ ഫയൽ ചെയ്യുന്ന നാലാമത്തെ കമ്പനിയാണ് ജൂണിപ്പർ.

Tags:    

Similar News