നിഫ്റ്റി 20,000 ന് മുകളിൽ; ഐടിയും ഓട്ടോയും കുതിപ്പിൽ

  • യുഎസ് മാർക്കറ്റ് ഇന്നലെ നേരിയ നേട്ടത്തിൽ വ്യാപാരം നിർത്തി.
  • 56 ശതമാനം പ്രീമിയത്തോടെ ഐആർഡിഇഎ ഓഹരികൾ ലിസ്റ്റ് ചെയ്തു
  • 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ മുത്തൂറ്റ് ഫൈനാൻസും ആസ്റ്റർ ഹെൽത്ത് കെയറും

Update: 2023-11-29 06:37 GMT

ഐടി കമ്പനികളുടെ ഓഹരികളുടെ ശക്തമായ മുന്നേറ്റത്തെ തുടർന്ന് തുടക്കവ്യാപാരത്തിൽ ആഭ്യന്തര സൂചികകൾ നേട്ടത്തിലാണ്. ഇപ്പോൾ 12.00 മണിക്ക് സെൻസെക്‌സ് 452.91 പോയിന്റുകൾ ഉയർന്ന് 66,631.05 ലും നിഫ്റ്റി നിഫ്റ്റി 134.50 പോയിന്റുകൾ ഉയർന്ന് 20,024.55 ലുമാണ് വ്യപാരം നടക്കുന്നത്. വിദേശ ഫണ്ടുകളുടെ വരവും ഐടി കമ്പനികൾ, റിലയൻസ് ഇൻഡസ്ട്രീസ്, എച്ഡിഎഫ്സി ബാങ്ക് എന്നിവയുടെ ഓഹരികളിലെ ഉയർന്ന വാങ്ങലും സൂചികകൾ ഉയരാൻ കാരണമായി.

207.06 പോയിന്റുകൾ ഉയർന്ന് സെൻസെക്‌ 66,381.26 ലും നിഫ്റ്റി 96.85 പോയിന്റുകൾ ഉയർന്ന് 19,976.55 ലുമാണ് വ്യപാരം ആരംഭിച്ചത്.

സെൻസെക്‌സ് സൂചികയിൽ ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, വിപ്രോ, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, റിലയൻസ് ഇൻഡസ്‌ട്രീസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. പവർ ഗ്രിഡ്, എൻടിപിസി ഓഹരികൾക്ക് ഇടിവിലാണ് ആരംഭം.

ഏഷ്യൻ വിപണിയിൽ ടോക്കിയോ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചപ്പോൾ സീയോൾ, ഷാങ്ഹായ്, ഹോംഗ് കോംഗ് എന്നിവ ഇടിവിലാണ്.

യുഎസ് മാർക്കറ്റ് നേരിയ നേട്ടത്തിൽ വ്യാപാരം നിർത്തി.

ആഗോള വിപണിയുടെ പശ്ചാത്തലം അനുകൂലമായതിനാൽ, ഇന്ത്യൻ വിപണിയിൽ റാലി തുടരാനാണ് സാധ്യത. യുഎസ് 10 വർഷത്തെ ബോണ്ട് ഈൽഡ് 4.3 ശതമാനമായി കുറഞ്ഞതും ഡോളർ സൂചിക 103 ന് താഴെ എത്തിയതും വിപണിയെ അനുകൂലമായി സ്വാധീനിക്കും.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.02 ശതമാനം ഇടിഞ്ഞ് ബാരലിന് 81.66 ഡോളറിലെത്തി.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ചൊവ്വാഴ്ച 783.82 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.

കേരള കമ്പനികളിൽ നിന്ന് ആസ്റ്റർ ഹെൽത്ത് കെയറും മുത്തൂറ്റ് ഫൈനാൻസ് ഓഹരികളും 52 ആഴ്ച്ചയിലെ ഉയർന്ന വില തൊട്ടു. ആസ്റ്റർ ഉയർന്ന വിലയായ 395 രൂപയിലെത്തി. നിലവിൽ ഓഹരികൾ 11:26 ഓടെ 384.10 രൂപയിൽ കൈമാറ്റം തുടരുന്നു. മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ ഉയർന്ന വിലയായി 1400 രൂപയിലെത്തി. നിലവിൽ ഓഹരികൾ 11:26 ഓടെ 1390.75 രൂപയിൽ വ്യാപാരം തുടരുന്നു.

56 ശതമാനം പ്രീമിയത്തോടെ ഐആർഡിഇഎ ഓഹരികൾ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വില 32 രൂപ. ലിസ്റ്റിംഗ് വില 50 രൂപ. നിലവിൽ ഓഹരികൾ ലിസ്റ്റിംഗ് വിലയിൽ നിന്നും 11.70 ശതമാനം ഉയർന്ന് 55.85 രൂപയിൽ വ്യാപാരം പുരോഗമിക്കുന്നു.

ചൊവ്വാഴ്ച വ്യാപാരാവസാനം ബിഎസ്ഇ ബെഞ്ച്മാർക്ക് 204.16 പോയിന്റ് ഉയർന്ന് 66,174.20 ൽ എത്തി. നിഫ്റ്റി 95 പോയിന്റ് ഉയർന്ന് 19,889.70 ൽ എത്തി.

Tags:    

Similar News