ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെയാണ്. സെൻസെക്‌സ് 368.40 പോയിൻ്റ് അഥവാ 0.47 ശതമാനം ഉയർന്ന് 78,507.41 എന്ന നിലയിലും നിഫ്റ്റി 98.10 പോയിൻ്റ് അഥവാ 0.41 ശതമാനം ഉയർന്ന് 23,742.90 ലും വ്യാപാരം അവസാനിപ്പിച്ചു.
സെൻസെക്‌സിൽ മാരുതി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ലാർസൻ ആൻഡ് ടൂബ്രോ, ബജാജ് ഫിനാൻസ്, ടാറ്റ മോട്ടോഴ്‌സ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഏഷ്യൻ പെയിൻ്റ്‌സ്, പവർ ഗ്രിഡ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നി ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ടാറ്റ സ്റ്റീൽ, അദാനി പോർട്ട്‌സ്, സൊമാറ്റോ, എച്ച്‌സിഎൽ ടെക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം വിദേശ സ്ഥാപന നിക്ഷേപകർ ഇന്നലെ 4,645.22 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
ഏഷ്യൻ, യൂറോപ്യൻ വിപണികൾക്ക് ഇന്ന് പുതുവത്സര അവധിയായിരുന്നു. യുഎസ് വിപണികൾ ഇന്നലെ നഷ്ടത്തിലാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് 0.88 ശതമാനം ഉയർന്ന് ബാരലിന് 74.64 ഡോളറിലെത്തി.