കുതിപ്പ് തുടർന്ന് ആഭ്യന്തര വിപണി; മിഡ്, സ്‌മോൾ ക്യാപ് സൂചികകൾ നേട്ടത്തിൽ

  • മികച്ച ആഗോള സൂചനകൾ വിപണിക്ക് താങ്ങായി
  • ഇൻഡെക്‌സ് ഹെവിവെയ്റ്റ് റിലയൻസ് ഇൻഡസ്ട്രീസിലെ ലാഭമെടുപ്പ് സൂചികകളെ വലച്ചു
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഉയർന്ന് 83.33 ലെത്തി

Update: 2024-04-23 11:00 GMT

ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ. തുടർച്ചയായി മൂന്നാം ദിവസമാണ് ആഭ്യന്തര വിപണി നേട്ടത്തിൽ ക്ലോസ് ചെയുന്നത്. മികച്ച ആഗോള സൂചനകൾ വിപണിക്ക് താങ്ങായി. പശ്ചിമേഷ്യയെ ചുറ്റിപ്പറ്റിയുള്ള യുദ്ധ ഭീതി കുറഞ്ഞത് നിക്ഷേപകർക്ക് ആശ്വാസം നൽകി. മിക്ക സെക്ടറൽ സൂചികകളും ഉയർന്ന വ്യാപാരം നടത്തി, മിഡ്, സ്‌മോൾ ക്യാപ് സൂചികകളും കുതിച്ചു. സെൻസെക്‌സ് 89.83 പോയിൻ്റ് അഥവാ 0.12 ശതമാനം ഉയർന്ന് 73,738.45ലും നിഫ്റ്റി 31.60 പോയിൻ്റ് അഥവാ 0.14 ശതമാനം ഉയർന്ന് 22,368ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റിയിൽ ഗ്രാസിം ഇൻഡസ്ട്രീസ്, ഭാരതി എയർടെൽ, നെസ്‌ലെ ഇന്ത്യ, മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, ഐഷർ മോട്ടോഴ്‌സ് എന്നീ ഓഹരികൾ നേട്ടത്തോടെ ക്ലോസ് ചെയ്തു. സൺ ഫാർമ, ഭാരത് പെട്രോളിയം, റിലയൻസ് ഇൻഡസ്ട്രീസ്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.

ഇൻഡെക്‌സ് ഹെവിവെയ്റ്റ് റിലയൻസ് ഇൻഡസ്ട്രീസിലെ ലാഭമെടുപ്പ് സൂചികകളെ വലച്ചു. റിലയൻസിന് ഒരു ശതമാനത്തിലധികം നഷ്ടം രേഖപ്പെടുത്തി 2,918.50 രൂപയിൽ ക്ലോസ് ചെയ്തു..

ലോക്‌സഭാ തിരഞ്ഞെടുപ്പും കോർപ്പറേറ്റ് വരുമാന സീസണും തുടരുന്നതിനാൽ വിപണിയിൽ ബുള്ളിഷ് ട്രെൻഡ് തുടരുമെന്നാണ് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നു.

സെക്ടറൽ സൂചികകൾ 

അടുത്ത 30 ദിവസത്തിനുള്ളിൽ നിഫ്റ്റി 50 സൂചിക എത്രമാത്രം മാറുമെന്ന് സൂചിപ്പിക്കുന്ന ഫിയർ ഗേജ് ഇന്ത്യ വിക്സ് സൂചിക 20 ശതമാനം ഇടിഞ്ഞ് 10 പോയിന്റിൽ എത്തി. ഇടവിലാകുന്ന ഇന്ത്യ വിക്സ് സൂചിക വിപണി സ്ഥിരതയുള്ളതായി സൂചിപ്പിക്കുന്നു.

ഡിഎൽഎഫ്, മാക്രോടെക് ഡെവലപ്പേഴ്‌സ്, ഗോദ്‌റെജ് പ്രോപ്പർട്ടീസ് എന്നിവയിലെ നേട്ടങ്ങളെ തുടർന്ന് നിഫ്റ്റി റിയൽറ്റി സൂചിക 2 ശതമാനത്തിലധികം ഉയർന്നു. 

തേജസ് നെറ്റ്‌വർക്ക്, വോഡഫോൺ ഐഡിയ, അവന്ടെൽ എന്നിവയുടെ നേട്ടത്തിൻ്റെ പശ്ചാത്തലത്തിൽ ബിഎസ്ഇ ടെലികോം സൂചിക 4 ശതമാനത്തിലധികം ഉയർന്നതോടെ ടെലികോം ഓഹരികളും മികച്ച പ്രകടനം കാഴ്ചവച്ചു. നാലാം പാദത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷം തേജസ് നെറ്റ്‌വർക്ക് ഓഹരികൾ 20 ശതമാനം അപ്പർ സർക്യൂട്ടിലെത്തി.

ദാദ്ര ഫെസിലിറ്റിയിലെ നിയന്ത്രണപരമായ ആശങ്കകൾ കാരണം സൺ ഫാർമ ഓഹരികളിലെ ഇടിവ് നിഫ്റ്റി ഫാർമ സൂചികയെ താഴേക്ക് നയിച്ചു. സൂചിക 0.9 ശതമാനം നഷ്ടം രേഖപ്പെടുത്തുകയും ചെയ്തു.

ആഗോള വിപണികൾ

ഏഷ്യൻ വിപണികളിൽ ടോക്കിയോയും ഹോങ്കോങ്ങും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ സിയോളും ഷാങ്ഹായും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. തിങ്കളാഴ്ച യുഎസ് വിപണികൾ ഉയർന്ന വ്യാപാരം നടത്തി.

ബ്രെൻ്റ് ക്രൂഡ് 0.41 ശതമാനം ഉയർന്ന് ബാരലിന് 87.36 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഉയർന്ന് 83.33 ലെത്തി. സ്വർണം ട്രോയ് ഔൺസിന് 1.26 ശതമാനം താഴ്ന്ന് 2317.75 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) 2,915.23 കോടി രൂപയുടെ ഓഹരികൾ വിറ്റു.

സെൻസെക്സ് 560.29 പോയിൻ്റ് അഥവാ 0.77 ശതമാനം ഉയർന്ന് 73,648.62 ലും നിഫ്റ്റി 189.40 പോയിൻ്റ് അഥവാ 0.86 ശതമാനം ഉയർന്ന് 22,336.40 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News