ഗിഫ്റ്റ് നിഫ്റ്റി ഇടിഞ്ഞു, ഇന്ത്യൻ വിപണി താഴ്ന്ന് തുറക്കാൻ സാധ്യത

  • യുഎസ് സ്റ്റോക്ക് മാർക്കറ്റ് ഒറ്റരാത്രികൊണ്ട് കുതിച്ചുയർന്നു.
  • ഏഷ്യൻ വിപണികളിൽ ഉയർന്ന തോതിൽ വ്യാപാരം പുരോഗമിക്കുന്നു.
  • ഇന്ത്യൻ വിപണി നെഗറ്റീവ് ആയി തുറക്കാൻ സാധ്യത.

Update: 2024-11-06 02:06 GMT

ഗിഫ്റ്റ് നിഫ്റ്റി 24,255 ലെവലിലാണ് വ്യാപാരം ചെയ്യുന്നത്. നിഫ്റ്റി ഫ്യൂച്ചേഴ്സിൻറെ മുൻ ക്ലോസിൽ നിന്ന് ഏകദേശം 40 പോയിൻറുകളുടെ ഇടിവ്. ഇത് ഇന്ത്യൻ ഓഹരി വിപണിക്ക് ഒരു നെഗറ്റീവ് തുടക്കത്തെ സൂചിപ്പിക്കുന്നു.

യുഎസ് തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് മുന്നോടിയായി,യുഎസ് സ്റ്റോക്ക് മാർക്കറ്റ് ഒറ്റരാത്രികൊണ്ട് കുതിച്ചുയർന്നു. ഏഷ്യൻ വിപണികളിൽ ഉയർന്ന തോതിൽ വ്യാപാരം പുരോഗമിക്കുന്നു.

ഇന്ത്യൻ ഓഹരി വിപണി ഇന്നലെ നേട്ടത്തിൽ അവസാനിച്ചു. നിഫ്റ്റി 50 സൂചിക 0.91 ശതമാനം ഉയർന്ന് 24,213.30 പോയിൻറിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 0.88 ശതമാനം ഉയർന്ന് 79,476.63 പോയിൻറിൽ ക്ലോസ് ചെയ്തു.

നിഫ്റ്റിയുടെ അടിസ്ഥാന ഹ്രസ്വകാല ട്രെൻഡ് റിവേഴ്സലിൻറെ വക്കിലാണ്. 24500 ലെവലിന് മുകളിലുള്ള നിർണായക നീക്കം വിപണിയിൽ പുതിയ മുന്നേറ്റം തുറക്കും. ഇവിടെ നിന്നുള്ള വീഴ്ച നിഫ്റ്റിയെ വീണ്ടും 23900-800 ലെവലിലേക്ക് താഴ്ത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ നാഗരാജ് ഷെട്ടി പറഞ്ഞു.

ഏഷ്യൻ വിപണികൾ

യുഎസ് പ്രസിഡൻറ് തിരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി വാൾസ്ട്രീറ്റിൽ നടന്ന റാലിയെ തുടർന്ന് ഏഷ്യൻ വിപണികളിൽ ബുധനാഴ്ച വ്യാപാരം ഉയർന്നു.ജപ്പാൻറെ നിക്കി 0.7% നേട്ടമുണ്ടാക്കിയപ്പോൾ ടോപ്പിക്‌സ് 0.4% ഉയർന്നു. ദക്ഷിണ കൊറിയയുടെ കോസ്പി 0.2% ഉയർന്നപ്പോൾ, കോസ്ഡാക്ക് 0.7% നേട്ടമുണ്ടാക്കി. ഹോങ്കോങ്ങിൻറെ ഹാംഗ് സെങ് സൂചിക ഫ്യൂച്ചറുകൾ താഴ്ന്ന ഓപ്പണിംഗ് സൂചിപ്പിച്ചു.

ഗിഫ്റ്റ് നിഫ്റ്റി

ഗിഫ്റ്റ് നിഫ്റ്റി 24,255 ലെവലിലാണ് വ്യാപാരം ചെയ്യുന്നത്. നിഫ്റ്റി ഫ്യൂച്ചേഴ്സിൻറെ മുൻ ക്ലോസിൽ നിന്ന് ഏകദേശം 40 പോയിൻറുകളുടെ ഇടിവ്.

വാൾ സ്ട്രീറ്റ്

യുഎസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടക്കുന്നതിനാൽ യുഎസ് ഓഹരി വിപണി ചൊവ്വാഴ്ച കുത്തനെ ഉയർന്നു.ഡൗ ജോൺസ് വ്യാവസായിക ശരാശരി 427.28 പോയിൻറ് അഥവാ 1.02 ശതമാനം ഉയർന്ന് 42,221.88 ലും എസ് ആൻറ് പി 70.07 പോയിൻറ് അഥവാ 1.23 ശതമാനം ഉയർന്ന് 5,782.76 ലും എത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 259.19 പോയിൻറ് അഥവാ 1.43 ശതമാനം ഉയർന്ന് 18,439.17 ൽ അവസാനിച്ചു.

എൻവിഡിയ ഓഹരി വില 2.9% ഉയർന്ന് 139.93 ഡോളറിലെത്തി, അതിൻറെ വിപണി മൂലധനം 3.43 ട്രില്യൺ ഡോളറായി. ആപ്പിളിനെ മറികടന്ന് ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള കമ്പനിയായി. ടെസ്‌ലയുടെ ഓഹരികൾ 3.5 ശതമാനം നേട്ടമുണ്ടാക്കി. ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പിൻറെ ഓഹരികൾ 1.16% ഇടിഞ്ഞു.

യുഎസ് തിരഞ്ഞെടുപ്പ് ഫലങ്ങൾ

ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും തമ്മിലുള്ള മത്സരത്തിൽ, ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, കമലാ ഹാരിസ് 45.8% പോപ്പുലർ വോട്ടുകൾ നേടി, നിലവിൽ 53.1% വോട്ടുമായി ഡൊണാൾഡ് ട്രംപ് മുന്നിലാണ്. 

സ്വർണ്ണ വില 

സ്വർണ്ണ വില ഇടിഞ്ഞു. സ്പോട്ട് ഗോൾഡ് ഔൺസിന് 0.2 ശതമാനം ഇടിഞ്ഞ് 2,738.89 ഡോളറിലെത്തി. യുഎസ് ഗോൾഡ് ഫ്യൂച്ചർ 0.1 ശതമാനം താഴ്ന്ന് 2,747.80 ഡോളറിലെത്തി.

ഡോളർ

യുഎസ് ഡോളർ സൂചിക 0.6% വർധിച്ച് 103.98 ആയി. യൂറോ 0.6% ഇടിഞ്ഞ് 1.0867 ഡോളറിലെത്തി.

പിന്തുണയും പ്രതിരോധവും

നിഫ്റ്റി

പിവറ്റ് പോയിൻറുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 24,243, 24,334, 24,481

പിന്തുണ: 23,948, 23,856, 23,709

ബാങ്ക് നിഫ്റ്റി

പിവറ്റ് പോയിൻറുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 52,331, 52,668, 53,212

പിന്തുണ: 51,243, 50,907, 50,363

പുട്ട്-കോൾ അനുപാതം

വിപണിയുടെ മൂഡ് സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ) കഴിഞ്ഞ സെഷനിലെ 0.85 ലെവലിൽ നിന്ന് നവംബർ 5 ന് 0.94 ആയി ഉയർന്നു.

ഇന്ത്യ വിക്സ്

ഭയ സൂചിക എന്ന് വിളിക്കപ്പെടുന്ന ഇന്ത്യ വിക്സ്, 16.69 ലെവലിൽ നിന്ന് 3.39 ശതമാനം ഇടിഞ്ഞ് 16.12 ൽ എത്തി.

വിദേശ നിക്ഷേപക സ്ഥാപനങ്ങൾ

വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ ചൊവ്വാഴ്ച 2,569 കോടി രൂപയുടെ അറ്റ വിൽപ്പനക്കാരായി മാറി. ആഭ്യന്തര നിക്ഷേപകർ 3031 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

ഇന്ന് ഫലം പ്രഖ്യാപിക്കുന്ന കമ്പനികൾ

ടാറ്റ സ്റ്റീൽ, പവർ ഗ്രിഡ് കോർപ്പറേഷൻ, അപ്പോളോ ഹോസ്പിറ്റൽസ് എൻറർപ്രൈസ്, ആധാർ ഹൗസിംഗ് ഫിനാൻസ്, ജിൻഡാൽ സ്റ്റീൽ ആൻറ് പവർ, ബ്ലൂ സ്റ്റാർ, ചമ്പൽ ഫെർട്ടിലൈസേഴ്സ്, ഡെൽറ്റ കോർപ്പറേഷൻ, എൻഡുറൻസ് ടെക്നോളജീസ്, ഗന്ധർ ഓയിൽ റിഫൈനറി, ജിഇ പവർ ഇന്ത്യ, ഗുജറാത്ത് പിപാവ് പോർട്ട്, ഗ്രാനുൽസ് ഇന്ത്യ, ഗുജറാത്ത് ഗ്യാസ്, ജെബി കെമിക്കൽസ്, ജെകെ ലക്ഷ്മി സിമൻറ്, ആർഐടിഇഎസ്, സൊണാറ്റ സോഫ്റ്റ്‌വെയർ, ടീംലീസ് സർവീസസ്, തങ്കമയിൽ ജ്വല്ലറി, ട്രൈഡൻറ് എന്നിവ.

ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ

മണപ്പുറം ഫിനാൻസ്

രണ്ടാം പാദത്തിൽ മണപ്പുറം ഫിനാൻസ് 572 കോടി രൂപ അറ്റാദായം നേടി. ഇതേ കാലയളവിൽ നെറ്റ് ഇൻറസ്റ്റ് ഇൻകം (എൻഐഐ) 1727 കോടി രൂപയായിരുന്നു.

എൻ.ടി.പി.സി

തെലങ്കാന സൂപ്പർ തെർമൽ പവർ പ്രോജക്ട് ഫേസ്-2 (3x800 മെഗാവാട്ട്), ഗദർവാര സൂപ്പർ തെർമൽ പവർ പ്രോജക്റ്റ് സ്റ്റേജ്-2 (2x800 മെഗാവാട്ട്), നബിനഗർ സൂപ്പർ തെർമൽ പവർ പ്രോജക്ട് സ്റ്റേജ്-2 (3x800 മെഗാവാട്ട്) എന്നിവയ്ക്ക് ബോർഡ് നിക്ഷേപ അനുമതി നൽകി. 79,738.45 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.

ഇൻഫോസിസ്

കോളേജുകൾക്കും സ്കൂളുകൾക്കും ഡിജിറ്റൽ ലേണിംഗ് പ്ലാറ്റ്‌ഫോമുകൾ നൽകുന്നതിന് സൗത്ത്വാർക്ക് കൗൺസിൽ ഇൻഫോസിസുമായി സഹകരിച്ച് പ്രവർത്തിക്കും.

കോഫി ഡേ എൻറർപ്രൈസസ്

നവംബർ 5 മുതൽ കോഫി ഡേ എൻറർപ്രൈസസ് സെക്യൂരിറ്റികളുടെ വ്യാപാരം സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ താൽക്കാലികമായി നിർത്തിവച്ചു.

ഗെയിൽ

ഗെയിൽ (ഇന്ത്യ) സെപ്തംബർ പാദത്തിൽ 11 ശതമാനം വളർച്ച നേടി. അറ്റാദായം 2,672 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷത്തെ ഇതേ പാദത്തിൽ ഇത് 2405 കോടി രൂപയായിരുന്നു.

ഹിന്ദുസ്ഥാൻ സിങ്ക്

നവംബർ 6 ന് ആരംഭിക്കുന്ന ഓഫർ ഫോർ സെയിൽ (OFS) വഴി ഹിന്ദുസ്ഥാൻ സിങ്കിൻറെ 2.5% വരെ ഓഹരികൾ വിൽക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു.

ഡോ റെഡ്ഡീസ്

ഹെൽത്ത്‌കെയർ കമ്പനിയായ ഡോ. റെഡ്ഡീസിൻറെ രണ്ടാം പാദത്തിൽ ഏകീകൃത അറ്റാദായത്തിൽ 15 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇത് 1255 കോടി രൂപയായി. മുൻവർഷം ഇതേ പാദത്തിൽ ഇത് 1480 കോടി രൂപയായിരുന്നു.


Tags:    

Similar News