നേട്ടം കൈവിടാതെ എഫ്എസിടി; കേരള കമ്പനികളുടെ ഇന്നത്തെ പ്രകടനം അറിയാം

എഫ്എസിടി ഓഹരികൾ ഒക്ടോബര്‍ 18 ന് 13.83 ശതമാനം കയറി

Update: 2023-10-17 11:33 GMT

ഓഹരിവിപണിയില്‍ നേട്ടം കൈവിടാതെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എഫ്എസിടി.ഇന്നലെ 20 ശതമാനം നേട്ടം കരസ്ഥമാക്കിയ ഓഹരി ഇന്നും (ഒക്ടോബര്‍ 18) 13.83 ശതമാനം കയറി. ഇന്നലത്തെ ക്ലോസിങ് പ്രൈസായ 657.8 രൂപയിൽ നിന്നും 91 രൂപ ഉയർന്ന് 748.75 രൂപയിലാണ് ഇന്നത്തെ വ്യാപാരം അവസാനിച്ചത്. ഇന്ന് വ്യാപാര സെഷനിടെ എക്കാലത്തെയും ഉയർന്ന നിരക്കായ 772.6 രൂപയിലേക്കും എഫ്‍എസിടി ഓഹരികൾ എത്തി.

കേരള ആയുർവേദ അഞ്ചു ശതമാനം ഉയർന്ന് 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 235.9 രൂപയിലെത്തി.

ഇന്നലത്തെ നേട്ടം കല്യാൺ ജ്വലേഴ്‌സ് മുന്നോട്ടുകൊണ്ടുപോയി. എക്കാലത്തെയും ഉയർന്ന വിലയായ 297.8 രൂപയിലേക്ക് ഇടവ്യാപാരത്തില്‍ ഓഹരികൾ എത്തി. 294.7 രൂപയിലാണ് കല്യാണിന്‍റെ ഓഹരികൾ ക്ലോസ് ചെയ്തത്..

തുടർച്ചയായ നഷ്ടം രേഖപെടുത്തിയിരുന്ന വണ്ടര്‍ലാ ഹോളിഡേയ്‌സ് ഇന്ന് 4.79 ശതമാനം ഉയർന്ന് 813.5 രൂപയിൽ ക്ലോസ് ചെയ്തു.

Full View


Tags:    

Similar News