ചരിത്ര നേട്ടത്തിൽ സിഎസ്ബി ബാങ്ക് : കേരള കമ്പനികൾ ഇന്ന്
- 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ ഫെഡറൽ ബാങ്ക്
- ഹാരിസൺ മലയാളം ഓഹരികൾ 4.03 ശതമാനത്തിന്റെ നേട്ടം രേഖപ്പെടുത്തി
- വണ്ടർലാ ഓഹരികൾ ഇടിവ് രേഖപ്പെടുത്തി
ഡിസംബർ 4ലെ വ്യപാരം അവസാനിക്കുമ്പോൾ ചരിത്രത്തിലെ ഉയർന്ന വിലയിൽ സിഎസ്ബി ബാങ്ക്. വ്യാപാരമധ്യേ ഓഹരികൾ ഉയർന്ന വിലയായ 405 രൂപ തൊട്ടു. വ്യാപാര൦ അവസാനിച്ചപ്പോൾ ഓഹരികൾ മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 4.45 ശതമാനം ഉയർന്ന് 401.15 രൂപയിൽ ക്ലോസ് ചെയ്തു.
ഫെഡറൽ ബാങ്ക് ഓഹരികൾ. വ്യാപാര മധ്യത്തിൽ ഉയര്‍ന്ന വിലയായ 155.20 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും ഓഹരികൾ 3.56 ശതമാനം ഉയർന്ന് 154.05 രൂപയിൽ വ്യാപാരം നിർത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 2 ശതമാനവും ഇസാഫ് സ്മോൾ ഫൈനാൻസ് ബാങ്ക് ഓഹരികൾ 1.47 ശതമാനവും ധനലക്ഷ്മി ബാങ്ക് 4.72 ശതമാനവും ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഹാരിസൺ മലയാളം ഓഹരികൾ 4.03 ശതമാനത്തിന്റെ നേട്ടം രേഖപ്പെടുത്തി. ഫാക്ട് ഓഹരികൾ ഇന്നത്തെ വ്യാപാരവസാനം 2.60 ശതമാനം ഉയർന്ന് 749.25 രൂപയിലാണ് ക്ലോസ് ചെയ്തത്. മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ നേരിയ നേട്ടത്തിൽ വ്യാപാരം നിർത്തി. ക്ലോസിങ് വില 1464.85 രൂപ.
വണ്ടർലാ ഓഹരികൾ 1.51 ശതമാനം ഇടിവ് രേഖപ്പെടുത്തി. ജിയോജിത് ഓഹരികൾ നേരിയ ഇടിവിൽ 67.35 രൂപയിൽ ക്ലോസ് ചെയ്തു. ആസ്റ്റർ ഓഹരികളും ഇന്ന് വ്യാപാരവസാനം ഇടിവിൽ ക്ലോസ് ചെയ്തു. ക്ലോസിങ് വില 400.75 രൂപ.