1% ഇടിവോടെ വിപണികളുടെ ക്ലോസിംഗ്

  • ഉപഭോക്തൃ ഉല്‍പ്പന്ന വിഭാഗത്തില്‍ മികച്ച നേട്ടം

Update: 2024-01-30 10:26 GMT

ഇന്ന് ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തില്‍. തുടക്ക വ്യാപാരത്തില്‍ ഇന്നലത്തെ നേട്ടം മുന്നോട്ടു കൊണ്ടുപോയെങ്കിലും അധികം വൈകാതെ സൂചികകള്‍ ഇടിവിലേക്ക് നീങ്ങി. ഉച്ചയ്ക്ക് ശേഷമുള്ള സെഷനില്‍ നഷ്ടം കൂടുതല്‍ കനത്തതായി. ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, എഫ്എംസിജി തുടങ്ങിയ മേഖലകളാണ് കനത്ത ഇടിവ് നേരിട്ടത്. ഉയര്‍ന്ന മൂല്യ നിര്‍ണയവും കേന്ദ്രബജറ്റിനും യുഎസ് ഫെഡ് നയ പ്രഖ്യാപനത്തിനും മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തിയതും വിപണികളെ താഴോട്ടുവലിച്ചു 

സെന്‍സെക്സ്  801.67  പോയിന്‍റ് അഥവാ 1.11 ശതമാനം ഇടിഞ്ഞ് 71,139.90ല്‍ എത്തി. നിഫ്റ്റി 215.50 പോയിന്‍റ് അഥവാ 0.99 ശതമാനം താഴ്ന്ന് 21,522.10ല്‍ എത്തി.

നിഫ്റ്റി മിഡ്ക്യാപ്  സൂചിക  0.39 ശതമാനം ഇടിഞ്ഞപ്പോള്‍ നിഫ്റ്റി സ്‍മാള്‍ ക്യാപ് 100 സൂചിക  0.23  ശതമാനം മുന്നേറി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.53 ശതമാനം ഇടിഞ്ഞു, അതേസമയം ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക  0.20 ശതമാനം നേട്ടമുണ്ടാക്കി.

നേട്ടങ്ങളും കോട്ടങ്ങളും

നിഫ്റ്റിയില്‍ ഉപഭോക്തൃ ഉല്‍പ്പന്ന മേഖല ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തി, 1.61 ശതമാനം. എഫ്എംസിജി, ഫാര്‍മ സൂചികകളും ഒരു ശതമാനത്തിന് അടുത്ത് ഇടിഞ്ഞു.പൊതുമേഖലാ ബാങ്ക് (0.96%) , മീഡിയ, മെറ്റല്‍,  റിയല്‍റ്റി എന്നിവ ഒഴികെയുള്ള മറ്റെല്ലാ സൂചികകളും ഇടിവിലായിരുന്നു. 

നിഫ്റ്റി 50-യില്‍ ടാറ്റാ മോട്ടോര്‍സ് (2.84%), ബിപിസിഎല്‍ (2.04%), എഷര്‍ മോട്ടോര്‍സ് (1.05%),അദാനി എന്‍റര്‍പ്രൈസസ് (1.02%), ഗ്രാസിം (0.93%), എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. ബജാജ് ഫിനാന്‍സ് (5.10%), അള്‍ട്രാടെക് സിമന്‍റ് (3.10%), ടൈറ്റന്‍ (3.04%), ബജാജ് ഫിന്‍സെര്‍വ് (2.80%), ബജാജ് ഓട്ടോ (0.43%), എന്നിവയാണ് വലിയ ഇടിവ് രേഖപ്പെടുത്തിയത്. സെന്‍സെക്സില്‍ ടാറ്റാ മോട്ടോര്‍സ് (20.00 %) , എസ്‍ബിഐ (15.82 %), എച്ച്‍യുഎല്‍ (20.00 %) പവര്‍ഗ്രിഡ് (0.45 %) ടെക് മഹീന്ദ്ര (0.32 %) എന്നിവ മികച്ച നേട്ടം കൊയ്തു. ബജാജ് ഫിനാന്‍സ് (5.03 %), ടൈറ്റന്‍ (3.13 %), അള്‍ട്രാടെക് സിമന്‍റ് (3.08 %), എന്‍ടിപിസി (2.76 %), ബജാജ് ഫിന്‍സെര്‍വ് (2.81 %) എന്നിവ ഇടിവ് രേഖപ്പെടുത്തി

ഏഷ്യന്‍ വിപണികള്‍

ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് സമ്മിശ്രമായ തലത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ഓസ്ട്രേലിയ എഎസ്എക്സ്, ജപ്പാന്‍റെ നിക്കി എന്നിവ നേട്ടത്തിലാണ്. അതേസമയം ഹോംഗ്കോംഗിന്‍റെ ഹാംഗ്സെങ്, ചൈനയുടെ ഷാങ്ഹായ്, ദക്ഷിണ കൊറിയയുടെ കോസ്പി എന്നിവ ഇടിവ് രേഖപ്പെടുത്തി. 

Tags:    

Similar News