ഡിസംബർ പാദത്തിൽ മികച്ച നേട്ടം; ബാങ്ക് ഓഫ് ഇന്ത്യ കുതിപ്പിൽ
- ആഗോള ബിസിനസ് 9.9 ശതമാനം ഉയർന്നു
- ആഗോള നിക്ഷേപത്തിൽ 8.66 ശതമാനം വർധന
- മൊത്ത വായ്പാ വളർച്ച 4 ശതമാനത്തിൽ തുടർന്നു
ഡിസംബർ പാദത്തിലെ മികച്ച പ്രകടനത്തെ തുടർന്ന് ബാങ്ക് ഓഫ് ഇന്ത്യ തുടക്ക വ്യാപാരത്തിൽ നേട്ടം രേഖപ്പെടുത്തി. മികച്ച നിക്ഷേപങ്ങളും അഡ്വാൻസുകളും റിപ്പോർട്ട് ചെയ്ത കമ്പനി 3 ശതമാനത്തോളമാണ് ഇന്നത്തെ വ്യാപാരത്തിൽ ഉയർന്നത്.
പൊതുമേഖലാ ബാങ്കിന്റെ ആഗോള ബിസിനസ് 9.9 ശതമാനം വർധിച്ച് 12,76,389 കോടി രൂപയിലെത്തി. മൊത്തം ആഗോള നിക്ഷേപം 8.66 ശതമാനം ഉയർന്ന് 7,10,307 കോടി രൂപയായും ആഭ്യന്തര നിക്ഷേപം 7.62 ശതമാനം ഉയർന്ന് 5,99,137 കോടി രൂപയായും ബാങ്ക് ബിസിനസ് അപ്‌ഡേറ്റിൽ അറിയിച്ചു.
ബാങ്കിന്റെ മൊത്ത ആഗോള അഡ്വാൻസ് 11.5 ശതമാനത്തിന്റെ വർദ്ധനവോടെ 5,66,081 കോടി രൂപയായി രേഖപ്പെടുത്തി. ആഭ്യന്തര അഡ്വാൻസ് 11.60 ശതമാനം ഉയർന്ന് 4,76,125 കോടി രൂപയിലുമെത്തി.
ബാങ്കിന്റെ മൊത്ത വായ്പാ വളർച്ച 4 ശതമാനത്തിൽ തന്നെ തുടർന്നു. പ്രധാനമായും ആഭ്യന്തര വായ്പ വളർച്ച 5 ശതമാനമായി ഉയർന്നു.
ഉയർന്ന പണലഭ്യത കണക്കിലെടുത്ത് നിക്ഷേപ വളർച്ച മാറ്റമില്ലാതെ തുടർന്നു. ആഭ്യന്തര വായ്പ-നിക്ഷേപ അനുപാതം മുൻ പാദത്തെ അപേക്ഷിച്ച് 3 ശതമാനത്തിലിന്റെ വർദ്ധനവോടെ 79 ശതമാനമായി മെച്ചപ്പെടു.
ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി ഓഹരികളുടെ ലക്ഷ്യ വില 135 രൂപയായി അറിയിച്ചു. ഓഹരികളുടെ റേറ്റിംഗ് "ഓവർ വെയിറ്റ്" ആയും ബ്രോക്കറേജ് രേഖപ്പെടുത്തി.
ആർഒഎ യുടെ പുരോഗതി കണക്കിലെടുക്കുമ്പോൾ മൂല്യനിർണ്ണയം ഇപ്പോഴും മികച്ചതാണ്. ഇത് വരും പാദങ്ങളിൽ ഏകദേശം 1 ശതമാനത്തിനടുത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബ്രോക്കറേജ് അറിയിച്ചു.
നിലവിൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികൾ എൻഎസ്ഇ യിൽ 2.37 ശതമാനം ഉയർന്ന് 121 രൂപയിൽ വ്യാപാരം തുടരുന്നു.
നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല