ചാഞ്ചാട്ടത്തിനൊടുവില്‍ പച്ച വിടാതെ വിപണികള്‍; നിക്ഷേപകര്‍ക്ക് നേട്ടം 2 ലക്ഷം കോടിക്കു മേല്‍

  • ഏഷ്യന്‍ വിപണികളില്‍ വ്യാപാരം അവസാനിപ്പിച്ചത് സമ്മിശ്ര തലത്തില്‍
  • വ്യാപാര സെഷനില്‍ ഏറിയ നേരവും അനിശ്ചിതത്വം പ്രകടമായി

Update: 2023-11-28 10:06 GMT

ചൊവ്വാഴ്ചയിലെ വ്യാപാര സെഷനിലും ആഭ്യന്തര ഓഹരി വിപണി  സൂചികകൾ കയറ്റിറക്കങ്ങളുമായി അനിശ്ചിതത്വത്തില്‍ തുടര്‍ന്നു. പുതിയ വിദേശ ഫണ്ടുകളുടെ വരവിന്‍റെ അടിസ്ഥാനത്തില്‍ തുടക്ക വ്യാപാരത്തില്‍ മുന്നേറിയ ഓഹരികള്‍ പിന്നീട് പച്ചയിലും ചുവപ്പിലും മാറിമാറി സഞ്ചരിച്ചു. 

നിഫ്റ്റി 95 പോയിന്റ് അഥവാ 0.48 ശതമാനം ഉയർന്ന് 19,889.70 ലും സെൻസെക്സ് 204 പോയിന്റ് അഥവാ 0.31 ശതമാനം നേട്ടത്തിൽ 66,174.20 ലും ക്ലോസ് ചെയ്തു.

ടാറ്റ മോട്ടോഴ്‌സ്, അൾട്രാടെക് സിമന്റ്, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, ടൈറ്റൻ കമ്പനി എന്നിവയാണ് മികച്ച നേട്ടം സ്വന്തമാക്കിയ പ്രധാന ഓഹരികള്‍. ഐസിഐസിഐ ബാങ്ക്, ഐടിസി, നെസ്‍ലെ ഇന്ത്യ, സൺ ഫാർമ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് ഇടിവ് രേഖപ്പെടുത്തിയ പ്രധാന ഓഹരികള്‍.

ഏഷ്യൻ വിപണികളിൽ, സിയോൾ, ഷാങ്ഹായ് എന്നിവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ടോക്കിയോയും ഹോങ്കോങ്ങും ഇടിവിലാണ്. തിങ്കളാഴ്ച യുഎസ് വിപണികൾ നേരിയ തോതിൽ താഴ്ന്നു.

ഗുരുനാനാക്ക് ജയന്തി പ്രമാണിച്ച് ഓഹരി വിപണികൾക്ക് തിങ്കളാഴ്ച അവധിയായിരുന്നു.വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) വെള്ളിയാഴ്ച 2,625.21 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 47.77 പോയിന്റ് അല്ലെങ്കിൽ 0.07 ശതമാനം ഇടിഞ്ഞ് 65,970.04 എന്ന നിലയിലെത്തി. നിഫ്റ്റി 7.30 പോയിന്റ് അഥവാ 0.04 ശതമാനം ഇടിഞ്ഞ് 19,794.70ൽ എത്തി.

Tags:    

Similar News