വാൾ സ്ട്രീറ്റിന് നിരാശയുടെ പുതു വർഷം, ആദ്യ ദിനം വിപണി ഇടിഞ്ഞു
- ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 151.95 പോയിൻറ് ഇടിഞ്ഞു
- നാസ്ഡാക്ക് കോമ്പോസിറ്റ്, 0.16 ശതമാനം ഇടിഞ്ഞ് 19,280.79 ആയി.
പുതുവർഷത്തിലെ ആദ്യ ട്രേഡിംഗ് സെഷനിൽ വ്യാഴാഴ്ച യുഎസ് ഓഹരികൾ ഇടിഞ്ഞു. ബ്ലൂ-ചിപ്പ് ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 151.95 പോയിൻറ് അഥവാ 0.36 ശതമാനം ഇടിഞ്ഞ് 42,392.27 ൽ വ്യാപാരം അവസാനിപ്പിച്ചു. എസ് ആൻ്റ് പി 0.22 ശതമാനം ഇടിഞ്ഞ് 5,868.55ൽ എത്തി. നാസ്ഡാക്ക് കോമ്പോസിറ്റ്, 0.16 ശതമാനം ഇടിഞ്ഞ് 19,280.79 ആയി.എസ് ആൻ്റ് പി 500 ഉം നാസ്ഡാക്കും തുടർച്ചയായി അഞ്ച് സെഷനുകളിൽ ഇടിഞ്ഞു. ഏപ്രിലിനു ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ ഇടിവാണിത്.
വ്യാഴാഴ്ച വിപണി തുടക്കത്തിൽ ഉയർന്നിരുന്നു. ഡൗ 300 പോയിൻ്റിലധികം ഉയർന്നു, എന്നാൽ പ്രഭാത വ്യാപാരത്തിൻറെ നേട്ടങ്ങൾ വിപരീതവുകയതോടെ ഡൗവിൻ്റെ ഇൻട്രാഡേ സ്വിംഗ് 700 പോയിൻ്റിൽ കൂടുതലായി.
ഇന്ത്യൻ വിപണി
ഇന്ത്യൻ ഓഹരി വിപണി ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെയാണ്. സെൻസെക്‌സ് 1,436.30 പോയിൻ്റ് അഥവ 1.83 ശതമാനം ഉയർന്ന് 79,943.71 എന്ന നിലയിലും നിഫ്റ്റി 445.75 പോയിൻ്റ് അഥവാ 1.88 ശതമാനം ഉയർന്ന് 24,188.65 ലും വ്യാപാരം അവസാനിപ്പിച്ചു.
സെൻസെക്‌സ് ഓഹരികളിൽ ബജാജ് ഫിൻസെർവ് എട്ട് ശതമാനവും ബജാജ് ഫിനാൻസ് ആറ് ശതമാനവും ഉയർന്നു. മാരുതി, ടൈറ്റൻ, മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഫോസിസ്, എച്ച്‌സിഎൽ ടെക്, സൊമാറ്റോ, അൾട്രാടെക് സിമൻ്റ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിൽ ക്ലോസ് ചെയ്തപ്പോൾ സൺ ഫാർമ മാത്രമാണ് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്.
പിന്തുണയും പ്രതിരോധവും
നിഫ്റ്റി
പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 24,237, 24,349, 24,531
പിന്തുണ: 23,874, 23,762, 23,581
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 51,683, 51,844, 52,104
പിന്തുണ: 51,164, 51,003, 50,744
പുട്ട്-കോൾ അനുപാതം
വിപണിയുടെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ), മുൻ സെഷനിലെ 1.06 ലെവലിൽ നിന്ന് ജനുവരി 2 ന് 1.23 (ഡിസംബർ 3 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്) ആയി ഉയർന്നു.
ഇന്ത്യ വിക്സ്
ഇന്ത്യയുടെ അസ്ഥിരതാ സൂചിക 5.31% ഇടിഞ്ഞ് 13.74 ആയി.