ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. സെൻസെക്സ് 720.60 പോയിൻ്റ് അഥവ 0.90 ശതമാനം ഇടിഞ്ഞ് 79,223.11 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 183.90 പോയിൻ്റ് അഥവാ 0.76 ശതമാനം ഇടിഞ്ഞ് 24,004.75 ൽ എത്തി.
സെൻസെക്‌സിൽ സൊമാറ്റോ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടെക് മഹീന്ദ്ര, അദാനി പോർട്ട്‌സ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, ലാർസൺ ആൻഡ് ടൂബ്രോ, എച്ച്‌സിഎൽ ടെക്, ഐടിസി എന്നി ഓഹരികൾ നഷ്ടം നേരിട്ടപ്പോൾ ടാറ്റ മോട്ടോഴ്‌സ്, നെസ്‌ലെ, ടൈറ്റൻ, ഹിന്ദുസ്ഥാൻ യുണിലിവർ, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികളിൽ സിയോളും ഹോങ്കോങ്ങും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ഷാങ്ഹായ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പുതുവത്സര അവധിക്ക് ജാപ്പനീസ് വിപണികൾ അവധിയായിരുന്നു. യൂറോപ്പിലെ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് ഓഹരികൾ വ്യാഴാഴ്ച നെഗറ്റീവ് ടെറിട്ടറിയിലായിരുന്നു.
എക്സ്ചേഞ്ച് ഡാറ്റ പ്രകാരം വിദേശ സ്ഥാപന നിക്ഷേപകർ ഇന്നലെ 1,506.75 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് 0.43 ശതമാനം ഇടിഞ്ഞ് ബാരലിന് 75.60 ഡോളറിലെത്തി.