കേരള കമ്പനികളിൽ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളായിരുന്നു ഇന്ന് മികച്ച നേട്ടം നൽകിയത്. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 3.89 ശതമാനം കുതിപ്പോടെ 26.96 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 3 കോടി 46 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 6789 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 37.18 രൂപയും താഴ്ന്ന് വില 22.27 രൂപയുമാണ്.
കേരള ആയുർവേദ ഓഹരികൾ 2.57 ശതമാനം കുതിപ്പോടെ 425.60 രൂപയിലെത്തി. ഈസ്റ്റേണ്‍ ട്രെഡ്സ് ഓഹരികൾ 2.10 ശതമാനം നേട്ടത്തോടെ 38.49 രൂപയിൽ ക്ലോസ് ചെയ്തു. ഹാരിസണ്‍സ് മലയാളം ഓഹരികൾ 1.82 ശതമാനം വർധനയോടെ 332.10 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 0.92 ശതമാനം ഉയർന്ന് 181.33 രൂപയിലെത്തി. കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ 0.21 ശതമാനം നേട്ടം നൽകി 1598.25 രൂപയിൽ ക്ലോസ് ചെയ്തു.
കിറ്റെക്സ് ഗാര്‍മെന്റ്സ് ഓഹരികൾ 5.00 ശതമാനം നഷ്ടത്തോടെ 695.80 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ധനലക്ഷ്മി ബാങ്ക് ഓഹരികൾ 1.13 ശതമാനം ഇടിവോടെ 31.59 രൂപയിൽ ക്ലോസ് ചെയ്തതു. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികൾ 0.67 ശതമാനം താഴ്ന്ന് 41.76 രൂപയിലെത്തി. മണപ്പുറം ഫിനാൻസ് ഓഹരികൾ 1.63 ശതമാനം നഷ്ടത്തിൽ 187.72 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. അപ്പോളോ ടയേഴ്സ് ഓഹരികൾ 2.77 ശതമാനം ഇടിവിൽ 5211.95 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.