ഐആർഇഡിഎ ഇഷ്യൂവിന് ആദ്യ ദിനം 1.95 ഇരട്ടി അപേക്ഷകൾ

  • റീട്ടെയിൽ നിക്ഷേപകരിൽ നിന്നും 1.97 ഇരട്ടി അപേക്ഷകൾ വന്നു
  • നവംബർ 23-ന് ഇഷ്യൂ അവസാനിക്കും
  • ഇഷ്യൂവിന്റെ പ്രൈസ് ബാൻഡ് 30-32 രൂപയാണ്

Update: 2023-11-21 12:43 GMT

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആർഇഡിഎ (ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി) ഇഷ്യൂ ആദ്യ ദിവസം തന്നെ പൂർണ്ണമായും സബ്‌സ്‌ക്രൈബ് ചെയ്തു. ഇഷ്യൂവിന് ഇതുവരെ ലഭിച്ചത് 1.95 ഇരട്ടി അപേക്ഷകൾ. റീട്ടെയിൽ നിക്ഷേപകർക്ക് മാറ്റി വെച്ച ഭാഗത്തേക്കാളും 1.97 ഇരട്ടി അപേക്ഷകളാണ് വന്നത്.

പുനരുപയോഗ ഊർജ പദ്ധതികളുടെ ധനസഹായത്തിൽ ഏർപ്പെട്ടിരിക്കുന്നു കമ്പനി ഇഷ്യൂ വഴി 67.2 കോടി ഓഹരികൾ നൽകി 2150.21 കോടി രൂപ സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. നവംബർ 23-ന് ഇഷ്യൂ അവസാനിക്കും. ഓഹരികൾ ബിഎസ്ഇ എൻഎസ്ഇ എക്സ്ചേഞ്ചുകളിൽ ഡിസംബർ 4-ന് ലിസ്റ്റ് ചെയ്യും.

പത്തുരൂപ മുഖവിലയുള്ള ഇഷ്യൂവിന്റെ പ്രൈസ് ബാൻഡ് 30-32 രൂപയാണ്. കുറഞ്ഞത് 460 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,720 രൂപ. എസ്എൻഐഐയുടെ കുറഞ്ഞ ലോട്ട് സൈസ് 14 ലോട്ടുകളാണ് (6,440 ഓഹരികൾ), തുക 2,06,080 രൂപ. ബിഎൻഐഐയുടെ കുറഞ്ഞ ലോട്ട് സൈസ് 68 ലോട്ടുകളാണ് (31,280 ഓഹരികൾ), തുക 10,00,960 രൂപ.

1987 സ്ഥാപിതമായ ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി ലിമിറ്റഡ് കേന്ദ്ര സർക്കാരിന്റെ മിനി രത്ന (വിഭാഗം - I) കീഴിലാണ്. ഇത് ഭരണപരമായി നിയന്ത്രിക്കുന്നത് ന്യൂ ആൻഡ് റിന്യൂവബിൾ എനർജി (എംഎൻആർഇ) മന്ത്രാലയമാണ്. 

Tags:    

Similar News