മാറ്റമില്ലാതെ അവസാനിച്ച് സൂചികകൾ

  • എച്ച് സി എൽ ടെക്ക്നോളജിസ് ഇന്ന് ലാഭത്തിലാവസാനിച്ചു
  • റിലയൻസ് ഇൻഡസ്ട്രീസ്, പാദഫലം ഇന്ന് പുറത്തു വരും

Update: 2023-04-21 11:33 GMT

ആഴ്ചയുടെ അവസാന ദിനത്തിൽ മാറ്റമില്ലാതെ അവസാനിച്ച് വിപണി. ആദ്യ ഘട്ട വ്യപാരത്തിൽ നേട്ടത്തോടെ ആരംഭിച്ചുവെങ്കിലും വ്യാപാരം പുരോഗമിക്കുമ്പോൾ സൂചികകൾ അസ്ഥിരമാവുകയായിരുന്നു. ആഗോള വിപണികളിലുണ്ടായ ദുർബലമായ പ്രവണതയും, റിലയൻസ് ഇൻഡസ്ട്രീസിന്റെ വരാനിരിക്കുന്ന പാദ ഫലങ്ങളുമാണ് ഇന്ന് വിപണിയിൽ പ്രതിഫലിച്ചത്.

സെൻസെക്സ് 22 .71 പോയിന്റിന്റെ നേരിയ നേട്ടത്തിൽ 59,655.06 ലും നിഫ്റ്റി 0.40 പോയിന്റിന്റെ മാത്രം നേട്ടത്തിൽ 17,624.05 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 59,412.81 ലെത്തിയിരുന്നു.

സെൻസെക്സിൽ ഐ ടി സി, ടാറ്റ കൺസൾട്ടൻസി സർവീസസ്, വിപ്രോ, ഏഷ്യൻ പെയിന്റ്സ്, എച്ച് സി എൽ ടെക്ക്നോളജിസ്, എച്ച് ഡി എഫ് സി കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാൻസ്, ഇൻഫോസിസ്, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, പവർ ഗ്രിഡ്, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച് ഡി എഫ് സി ബാങ്ക് എന്നിവ ലാഭത്തിലാവസാനിച്ചു.

ടെക്ക് മഹീന്ദ്ര, മാരുതി, ടാറ്റ സ്റ്റീൽ, അൾട്രാ ടെക്ക് സിമന്റ്, ടാറ്റ മോട്ടോഴ്‌സ്, ഐ സി ഐ സി ഐ ബാങ്ക് എന്നിവ നഷ്ടത്തിലായി.

ഏഷ്യൻ വിപണിയിൽ സിയോൾ, ജപ്പാൻ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവിടങ്ങളിൽ വിപണികൾ  നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

യൂറോപ്യൻ വിപണികൾ ഉച്ച കഴിഞ്ഞുള്ള സെഷനിൽ സമ്മിശ്രമായാണ് വ്യപാരം ചെയ്തിരുന്നത്. യു എസ് വിപണി വ്യാഴാഴ്ച ഇടിഞ്ഞിരുന്നു.

"ആഗോള ആഭ്യന്തര വിപണിയിൽ തുടർന്ന അനിശ്ചിതാവസ്ഥ സൂചികകൾ ചാഞ്ചാട്ടത്തിലാവുന്നതിനു കാരണമായി. യു എസ് തൊഴിൽ വിപണിയിലുള്ള ശുഭകരമല്ലാത്ത സൂചനകളും, നിർമാണ പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന ഇടിവും മാന്ദ്യ സാധ്യതയെ കുറിച്ചുള്ളആശങ്കകൾ ഉയർത്തി. ആർബിഐ പണനയ യോഗത്തിൽ നിരക്ക്  വർധനക്ക് താത്കാലിക വിരാമമിട്ടെങ്കിലും ഉയർന്ന പണപ്പെരുപ്പത്തെ  കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്ന മിനുട്സ് ആണ് ഇന്ന്  പുറത്തു വന്നത്. എങ്കിലും ഐ ടി , എഫ് എംസിജി മേഖലയിലെ ഓഹരികളിൽ നിന്നും ലഭിച്ച പിന്തുണ അവസാന ഘട്ടത്തിൽ ഇടിവിൽ നിന്നും  വിപണി തിരിച്ചു വരുന്നതിനു കാരണമായി," ജിയോ ജിത്ത് ഫിനാൻഷ്യൽ സർവീസസിന്റെ റിസേർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.04 ശതമാനം കുറഞ്ഞ് ബാരലിന് 81.07 ഡോളറായി.

വ്യാഴാഴ്ച വിദേശ നിക്ഷേപകർ 1169.32 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

Tags:    

Similar News