ആദ്യഘട്ട വ്യാപാരത്തിൽ ചുവപ്പിൽ മുങ്ങി വിപണി, സൂചികകൾ ഒരു ശതമാനം ഇടിഞ്ഞു
11 .27 നു വ്യാപാരം പുരോഗമിക്കുമ്പോൾ സെൻസെക്സ് 603.23 പോയിന്റ് നഷ്ടത്തിൽ 59,203.05ലും നിഫ്റ്റി 162 .95 പോയിന്റ് കുറഞ്ഞ് 17,426 .65 ലുമാണ് വ്യപാരം ചെയുന്നത്
ധനകാര്യ, ഐടി, എഫ് എംസിജി ഓഹരികളിലുള്ള വില്പന സമ്മർദ്ദവും, ദുർബലമായ ആഗോള വിപണികളും ആദ്യഘട്ട വ്യാപാരത്തിൽ സൂചികകൾ ഒരു ശതമാനം ഇടിയുന്നതിനു കാരണമായി.
പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 730 .17 പോയിന്റ് ഇടിഞ്ഞ് 59,076 .11 ലും നിഫ്റ്റി 201.05 പോയിന്റ് ഇടിഞ്ഞ് 17,388ലുമെത്തി.
11 .27 നു വ്യാപാരം പുരോഗമിക്കുമ്പോൾ സെൻസെക്സ് 603.23 പോയിന്റ് നഷ്ടത്തിൽ 59,203.05ലും നിഫ്റ്റി 162 .95 പോയിന്റ് കുറഞ്ഞ് 17,426 .65 ലുമാണ് വ്യപാരം ചെയുന്നത്
നിഫ്റ്റിയിലെ 50 യിലെ 45 പ്രധാന ഓഹരികളും ചുവപ്പിലാണ് ഇന്ന് വ്യാപാരം ചെയുന്നത്. അദാനി എന്റർപ്രൈസ് , എച്ച് ഡി എഫ് സി ബാങ്ക്, എച്ച് ഡി എഫ് സി, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയാണ് ഏറ്റവും നഷ്ടത്തിൽ.
"സ്റ്റാർട്ട് അപ്പുകൾക്ക് ഫണ്ട് നൽകുന്ന എസ് വിബി ഫിനാഷ്യൽ 60 ശതമാനത്തോളം ഇടിഞ്ഞത് യുഎസ് വിപണിയിൽ വലിയ തോതിലുള്ള വില്പന സമ്മർദ്ദമുണ്ടാക്കി. ഇത്, ഉയരുന്ന പലിശനിരക്ക് വായ്പ തിരിച്ചടവ് മുടങ്ങാൻ കാരണമായേക്കാമെന്ന ആശങ്കകളെ വർധിപ്പിച്ചാൽ ബാങ്കിങ് ഓഹരികളെയും സാരമായി ബാധിച്ചു," ജിയോ ജിത്ത് ഫിനാഷ്യൽ സർവീസിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
എച്ച്ഡിഎഫ് സി 2.53 ശതമാനമാണ് ഇടിഞ്ഞത്. ഇൻഡസ് ഇൻഡ് ബാങ്ക്, എച്ച്ഡിഎഫ് സി ബാങ്ക്, എൽആൻഡ്ടി, ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ആക്സിസ് ബാങ്ക്, ഇൻഫോസിസ്, ടി സി എസ്, അൾട്രാ ടെക്ക് സിമന്റ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം ചെയുന്നത്.
ടാറ്റ മോട്ടോഴ്‌സ് ഭാരതി എയർടെൽ, മാരുതി എന്നിവ നേട്ടത്തിലാണ്.
ഏഷ്യൻ വിപണിയിൽ ഹോങ്കോങ്, ടോക്കിയോ, സിയോൾ എന്നിവ ദുർബലമായി. യുഎസ് ഫെഡ് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന ആശങ്കയിൽ യു എസ് വിപണി വ്യാഴാഴ്ച തകർന്നു.
വ്യാഴാഴ്ച, സെൻസെക്സ് 541.81 പോയിന്റ് കുറഞ്ഞ് 59,806.28 ലും നിഫ്റ്റി 164.80 പോയിന്റ് താഴ്ന്ന് 17,589.60 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത് .
വിദേശ നിക്ഷേപകർ വ്യാഴാഴ്ച 561.78 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.