അസ്ഥിരമായി തുടങ്ങി വിപണി, എട്ടു ദിവസത്തെ നേട്ടം കൈവിട്ട് സൂചികകൾ
12 .20 നു സെൻസെക്സ് 286 .55 പോയിന്റ് നഷ്ടത്തിൽ
എട്ടു ദിവസത്തെ നേട്ടത്തിന് വിരാമമിട്ട് നഷ്ടത്തിൽ തുടങ്ങി സൂചികകൾ. യു എസ് വിപണിയിലെ ദുർബലമായ പ്രവണതയും, മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കകളുമാണ് വിപണിയിൽ നിലവിലെ അസ്ഥിരതക്ക് കാരണം. ഐ ടി ഓഹരികളായിൽ മോശമായ തുടക്കവും വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്.
പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 164 .66 പോയിന്റ് ഇടിഞ്ഞ് 60,228.11 ലും നിഫ്റ്റി 44. 45 പോയിന്റ് കുറഞ്ഞ് 17,767.95 ലുമെത്തി.
12 .20 നു വ്യപാരം പുരോഗമിക്കുമ്പോൾ സെൻസെക്സ് 286 .55 പോയിന്റ് നഷ്ടത്തിൽ 60106 .22 ലും നിഫ്റ്റി 74 .40 പോയിന്റ് നഷ്ടത്തിൽ 17738 ലുമാണ് വ്യാപാരം ചെയുന്നത്.
സെൻസെക്സിൽ ഇൻഫോസിസ്, ടെക്ക് മഹീന്ദ്ര, എച്ച് സിഎൽ ടെക്‌നോളജീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് , വിപ്രോ, എൻടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീൽ എന്നിവ നഷ്ട്ടത്തിലായി.
നാലാം പാദത്തിൽ ടിസിഎസിന്റെ അറ്റാദായം 14.8 ശതമാനം വർധിച്ച് 11,392 കോടി രൂപയായി. മാർച്ച് പാദത്തിലെ വരുമാനം വിപണി പ്രതീക്ഷകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ടിസിഎസിന്റെ ഓഹരികൾ വ്യാഴാഴ്ച രാവിലെ വ്യാപാരത്തിനിടെ ഏകദേശം 2 ശതമാനം ഇടിഞ്ഞു.
ദുർബലമായ തുടക്കത്തിന് ശേഷം ബിഎസ്ഇയിൽ 1.88 ശതമാനം ഇടിഞ്ഞ് 3,181.10 രൂപയിലെത്തി. എൻഎസ്ഇയിൽ ഇത് 1.87 ശതമാനം താഴ്ന്ന് 3,181 രൂപയിലെത്തി.
പവർ ഗ്രിഡ്, ബജാജ് ഫിൻസേർവ്, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ്‌ലെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ നേട്ടത്തിലാണ്.
ഏഷ്യൻ വിപണിയിൽ സിയോൾ , ജപ്പാൻ, ഷാങ്ഹായ് എന്നിവ നേട്ടത്തിലും ഹോങ്കോങ് നഷ്ടത്തിലുമാണ്. ബുധനാഴ്ച യു എസ് വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.23 ശതമാനം ഇടിഞ്ഞ് ബാരലിന് 87.14 ഡോളറായി. വിദേശ നിക്ഷേപകർ ബുധനാഴ്ച 1,907.95 കോടി രൂപയുടെ ഓഹരികൾ വാങ്ങി.