സ്വര്‍ണവിലയില്‍ മാറ്റമില്ല

  • സ്വര്‍ണം ഗ്രാമിന് 6495 രൂപ
  • പവന് 51960 രൂപയില്‍ വ്യാപാരം തുടരുന്നു

Update: 2024-07-24 05:08 GMT

കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ നികുതി 15 ശതമാനത്തില്‍

നിന്ന് ആറ് ശതമാനമാക്കിയ പ്രഖ്യാപനത്തെത്തുടര്‍ന്ന്

സംസ്ഥാനത്ത് ഇന്നലെ പൊന്നിന്റെ വിലയില്‍ കനത്ത ഇടിവ്

രേഖപ്പെടുത്തിയിരുന്നു.

ഗ്രാമിന് 250 രൂപയാണ് ഇന്നലെ ഉച്ചക്ക് കുറഞ്ഞത്.

ഇതോടെ പവന് 2000 രൂപയുടെ ഇടിവും സംഭവിച്ചു.

ഇന്നും അതേ വിലയില്‍ തന്നെയാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 6495 രൂപയാണ് ഇന്നത്തെയും വിപണി വില.

പവന് 51960 രൂപയില്‍ വ്യാപാരം മുന്നേറുന്നു.

എന്നാല്‍ 18 കാരറ്റ് സ്വര്‍ണത്തിന് 210 രൂപയുടെ കുറവുണ്ടായി.

ഗ്രാമിന് 5395 രൂപയാണ് വില.

വെള്ളിവിലയില്‍ ഗ്രാമിന് മൂന്നുരൂപയുടെ കുറവുണ്ടായി.

നിലവില്‍ ഗ്രാമിന് 92 രൂപയാണ് ഇന്നത്തെ വിപണി വില.

Tags:    

Similar News