സ്വര്‍ണത്തിളക്കത്തിന് വീണ്ടും മങ്ങല്‍

  • സ്വര്‍ണം ഗ്രാമിന് 25 രൂപ കൂറഞ്ഞു
  • പവന് 53960 രൂപ

Update: 2024-07-23 04:36 GMT

സ്വര്‍ണത്തിളക്കത്തിന് വീണ്ടും മങ്ങല്‍.

ഗ്രാമിന് 25 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായത്.

ഇതോടെ സ്വര്‍ണം ഗ്രാമിന് 6745 രൂപയിലേക്കിറങ്ങി.

പവന് 200 രൂപ കുറഞ്ഞ് 53960 എന്ന നിലയിലെത്തി.

സംസ്ഥാനത്ത് സ്വര്‍ണവില സര്‍കാല റെക്കാര്‍ഡിലേക്ക് നീങ്ങിയ

സാഹചര്യത്തിലാണ് തുടര്‍ച്ചയായി ഏതാനും ദിവസം വില കുറഞ്ഞത്.

ഇത് പൊന്ന് വാങ്ങുന്നവര്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കി.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയുടെ കുറവാണ് ഇന്നുണ്ടായത്.

ഗ്രാമിന് 5605 രൂപ എന്നനിലക്കാണ് ഇന്നത്തെ വ്യാപാരം.

ഇന്നലെ വ്യത്യാസമില്ലാതെ തുടര്‍ന്ന വെള്ളിവിലയില്‍ ഇന്ന് ഒരു

രൂപയുടെ കുറവുണ്ടായി.

ഗ്രാമിന് 95 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

Tags:    

Similar News