പിടിച്ചാല്‍ കിട്ടാതെ പൊന്ന്; പവന് അരലക്ഷവും കടന്നു

  • ഗ്രാമിന് നൂറു രൂപയിലധികവും പവന് ആയിരം രൂപയിലധികവും വര്‍ധിക്കുന്നത് വലിയ ഇടവേളക്കുശേഷം
  • ഇന്നലെ സ്വര്‍ണംഗ്രാമിന് വര്‍ധിച്ചത് 35 രൂപ
  • വിവാഹ ആഘോഷങ്ങള്‍ക്ക് തിരിച്ചടി

Update: 2024-03-29 05:19 GMT

സ്വര്‍ണവില സര്‍വകാലറെക്കാര്‍ഡില്‍. ദുഖഃവെള്ളിയാഴ്ച പവന് അരലക്ഷവും കടന്നാണ് പൊന്ന് കുതിച്ചത്. 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് ഗ്രാമിന് 130രൂപ വര്‍ധിച്ച് 6300 ആയി. പവന് 1040 രൂപയാണ് ഇന്ന് മാത്രം കൂടിയത്.ഗ്രാമിന് നൂറു രൂപയിലധികവും പവന് ആയിരം രൂപയിലധികവും വര്‍ധിക്കുന്നത് വലിയ ഇടവേളക്കുശേഷമാണെന്ന പ്രത്യേകതയുമുണ്ട്.

ഇന്നലെ 22കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപയായിരുന്നു വര്‍ധിച്ചത്. പവന് 280 രൂപകൂടി 49360 രൂപയിലെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ പൊന്ന് അരലക്ഷവും കടന്ന് കുതിക്കാന്‍ സാധ്യതയേറെയെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ മാര്‍ച്ച് 26ന് സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞിരുന്നു. ഇപ്പോള്‍ ഈ മാസം 21ന് സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയ റെക്കാര്‍ഡ് വില പഴങ്കഥയായി.

വെള്ളി വിലയും ഇതോടൊപ്പം ഉയര്‍ന്നു. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 81രൂപയിലെത്തി.

സുരക്ഷിത നിക്ഷേപത്തിനായി ജനങ്ങള്‍ മഞ്ഞലോഹത്തെ കൂടുതലായി ആശ്രയിക്കുന്നതാണ് പൊന്‍ വിപണിയിലെ വിലക്കുതിപ്പിന് ഒരുകാരണം. എന്നാല്‍ ഇത് സാധാരണ നടക്കാറുള്ള വിവാഹ ആഘോഷങ്ങള്‍ക്ക് തിരിച്ചടിയാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത വിലക്കുതിപ്പാണ് സ്വര്‍ണ വിപണിയില്‍ കണ്ടുകൊണ്ടിരിക്കുന്നത്. വില അരലക്ഷം കടക്കുന്നത് സാധാരണക്കാര്‍ക്ക് തിരിച്ചടിയുമാകും. ഏറ്റക്കുറച്ചിലുകള്‍ ദൃശ്യമാകുന്ന മാര്‍ക്കറ്റില്‍ ഇനി പൊന്നിന്റെ പോക്ക് എങ്ങോട്ട് എന്ന ചിന്ത സാധാരണക്കാരെ അലട്ടുന്നുണ്ട്.

Tags:    

Similar News