പിടികൊടുക്കാതെ സ്വര്‍ണം
- ഇന്നലെ സ്വര്‍ണ വില ഗ്രാമിന് 35 രൂപ ഇടിഞ്ഞ് 6625 രൂപയിലെത്തിയിരുന്നു
- വെള്ളി വിലയിലും വര്‍ധനയുണ്ട്.
- ഏപ്രില്‍ 20,22,23 തീയതികളില്‍ സ്വര്‍ണ വില ഇടിവ് രേഖപ്പെടുത്തിയിരുന്നു.
സ്വര്‍ണ വില നാള്‍ക്കുനാള്‍ കുതിപ്പിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വില ഏറിയും കുറഞ്ഞുമാണ് നിന്നിരുന്നത്. സംസ്ഥാനത്ത് സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 6665 രൂപയും പവന് 320 രൂപ വര്‍ധിച്ച് 53,320 രൂപയിലുമെത്തി. മാര്‍ച്ച് മാസം 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. പിന്നീട് ചില ദിവസങ്ങളില്‍ ചാഞ്ചാട്ടം അനുഭവപ്പെട്ടെങ്കിലും ഏപ്രില്‍ മൂന്നാം തീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്.
എന്നാല്‍ ഏപ്രില്‍ ഒന്ന് മുതല്‍ 50,000 ത്തിന് മുകളിലാണ് സ്വര്‍ണവില. കഴിഞ്ഞ കുറെ നാളുകളായി റെക്കോഡ് വിലയിലാണ് കേരളത്തില്‍ സ്വര്‍ണ വ്യാപാരം നടത്തുന്നത്. ഏപ്രില്‍ തുടങ്ങിയത് തന്നെ സര്‍വകാല റെക്കോഡോടെയാണ്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ കൂടി 5570 രൂപയിലെത്തി.
യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന് കാരണമെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണത്തില്‍ താല്‍പര്യം കാണിക്കുന്നതും വിലവര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ സ്വര്‍ണ വിലയില്‍ കുറവുണ്ടാകുമെന്ന് പ്രചനം ഉണ്ടായിരുന്നെങ്കിലും ഇറാന്‍- ഇസ്രയേല്‍ യുദ്ധഭീതി കാര്യങ്ങള്‍ പ്രതികൂലമാക്കുമെന്നും വിലയിരുത്തുന്നുണ്ട്.
സ്വര്‍ണ വില
ഏപ്രില്‍ 18: 54,120
ഏപ്രില്‍ 19: 54,520
ഏപ്രില്‍ 20: 54,440
ഏപ്രില്‍ 21: 54,440
ഏപ്രില്‍ 22: 54,040
ഏപ്രില്‍ 23: 52, 920
ഏപ്രില്‍ 24: 53,280
ഏപ്രില്‍ 25: 53,000