Kerala Gold Price Today: ആഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, കുത്തനെ ഇടിഞ്ഞ് സ്വർണവില
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്.
പവന് 1520 രൂപയാണ് ഒറ്റയടിക്ക് താഴന്നത്.
തുടർച്ചയായി രണ്ടു ദിവസം വില ഉയർന്ന ശേഷമാണ് സ്വർണ വില കുത്തനെ ഇടിഞ്ഞത്.
ഒരു ഗ്രാമിന് 190 രൂപയും പവന് 1520 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 6570 രൂപയും പവന് 52560 രൂപയുമായി സ്വർണവില കുറഞ്ഞു.
ഇന്നലെ സ്വർണം ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കൂടിയിരുന്നു.
ഇന്നലെ ഒരു ഗ്രാമിന് 6760 രൂപയും ഒരു പവന് 54080 രൂപയുമായിരുന്നു വില.
വെള്ളി വില
സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് മൂന്നു രൂപയുടെ കുറവ് ഉണ്ടായി.
കേരളത്തിൽ ഒരു ഗ്രാമിന് 96, എട്ട് ഗ്രാമിന് 768 എന്നിങ്ങനെയാണ് ഇന്നത്തെ വെള്ളി നിരക്ക്. ഇന്നലെ 99 രൂപയിലായിരുന്നു വ്യാപാരം നടന്നത്.
ജൂണിലെ സ്വർണവില (പവൻ)
ജൂൺ 1: 53,200
ജൂൺ 2: 53,200
ജൂൺ 3: 52,880
ജൂൺ 4: 53,440
ജൂൺ 5: 53,280
ജൂൺ 6: 53,840
ജൂൺ 7: 54,080