വില വീണ്ടും കൂടുകയാണോ? പുതുവർഷത്തിലും മോടിയോടെ സ്വർണം

Update: 2024-01-13 07:30 GMT

ഡിസംബറില്‍ സ്വര്‍ണ വില സര്‍വകാല റെക്കോഡുകള്‍ തൊട്ടിരുന്നു. എന്നാല്‍, പുതുവര്‍ഷം പിറന്നിതനു ശേഷം ജനുവരി രണ്ടിലെ വില വര്‍ധനയ്ക്കു ശേഷം പതിയെ കുറവിന്റെ ട്രെന്‍ഡിലേക്ക് നീങ്ങിയെങ്കിലും ഇന്നലെ മുതല്‍ വീണ്ടും വര്‍ധനയിലേക്ക് നീങ്ങിയിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കാര്യമായ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വര്‍ണ വില ഗ്രാമിന് 30 രൂപ വര്‍ധനയോടെ 5800 രൂപയായി. പവന് 240 രൂപ വര്‍ധിച്ച് 46400 രൂപയുമായി. പത്ത് ദിവസങ്ങള്‍ക്കു ശേഷം ഇന്നലെ സ്വര്‍ണ വില ഗ്രാമിന് 10 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇന്നലെയും ഇന്നുമായി സ്വര്‍ണ വിലയില്‍ ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചിട്ടുള്ളത്.

അന്താരാഷ്ട്ര തലത്തിലും ഉയര്‍ച്ചയിലാണ് സ്വര്‍ണ വില. ഇന്നലെ ട്രോയ് ഔണ്‍സിന് 2057 ഡോളറിലേക്ക് എത്തിയ സ്വര്‍ണ വില ഇന്ന് 2,049 ഡോളറിലാണ് (ഉച്ചക്ക് 12.08 ന്) പുരോഗമിക്കുന്നത്. സംസ്ഥാനത്ത് 24 കാരറ്റ് സ്വര്‍ണ വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്. 24 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 32 രൂപ വര്‍ധനയോടെ 6,327 രൂപയും പവന് 256 രൂപ വര്‍ധനയോടെ 50,616 രൂപയുമായി.

സംസ്ഥാനത്ത് വെള്ളി വില ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 78 രൂപയായി. ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 78.39 ഡോളറാണ്. ഡോളറിനെതിരെ 82.87 ലാണ് രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്.

Tags:    

Similar News