ഇടിവിന് ശേഷം ഇന്ന് സ്വര്‍ണ വില കുതിച്ചുയര്‍ന്നു

  • ഇന്ന് ഗ്രാമിന് 70 രൂപയുടെ വര്‍ധനയോടെ 6625 രൂപയിലെത്തി
  • പവന് 560 രൂപ വര്‍ധിച്ച് 53,000 രൂപ
  • 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 5525 രൂപ

Update: 2024-05-02 05:10 GMT

ഇന്നലെ ഇടിഞ്ഞ 22 കാരറ്റ് സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 70 രൂപയുടെ വര്‍ധനയോടെ 6625 രൂപയിലെത്തി. പവന് 560 രൂപ വര്‍ധിച്ച് 53,000 രൂപയുമായി.

ഇന്നലെ മേയ് 1 ന് 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 100 രൂപ ഇടിഞ്ഞ് 6555 രൂപയായിരുന്നു. പവന് വില 52,440 രൂപയുമായിരുന്നു.

18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 5525 രൂപയിലെത്തി.

22 കാരറ്റ് സ്വര്‍ണാഭരണങ്ങളും 18 കാരറ്റ് സ്വര്‍ണാഭരണങ്ങളും തമ്മില്‍ ആയിരത്തിലധികം രൂപയുടെ വില വ്യത്യാസം ആണ് ഗ്രാമിനുള്ളത്. ടീനേജുകാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്നത് 18 കാരറ്റിലാണ്.

ഡയമണ്ട് ആഭരണങ്ങള്‍ നിര്‍മിക്കുന്നതും 18 കാരറ്റിലാണ്.

Tags:    

Similar News