സ്വര്‍ണം കയറി, പവന്‍ വീണ്ടും 46,000 ന് മുകളില്‍
- ആഗോള തലത്തിലും സ്വര്‍ണവില ഉയര്‍ന്നു
- 24 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില ഇന്ന് 38 രൂപ ഉയര്‍ന്നു
- വെള്ളിവിലയിലും ഉയര്‍ച്ച
സംസ്ഥാനത്തെ സ്വര്‍ണവില ഇന്ന് ഉയര്‍ന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ചാഞ്ചാട്ടം പ്രകടമാക്കുന്ന സ്വര്‍ണവിലയില്‍ ഇന്നലെ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപയുടെ വര്‍ധനയോടെ 5775 രൂപയാണ് വില. ഇതോടെ പവന്‍ വില വീണ്ടും 46,000ന് മുകളിലെത്തി. ഇന്ന് പവന്‍ വില 280 രൂപയുടെ വര്‍ധനയോടെ 46200 രൂപയാണ്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില ഇന്ന് 38 രൂപയുടെ വര്‍ധനയോടെ 6,300 രൂപയാണ്, പവന് 50,400 രൂപ.
ആഗോള വിപണിയിലും ഇന്ന് സ്വര്‍ണവില കയറി. യുഎസ് ട്രഷറി ആദായം കുറയുന്നതാണ് സ്വര്‍ണത്തിന് കരുത്താകുന്നത്. ഇന്ന് ട്രോയ് ഔണ്‍സിന് 2,037 - 2,042 ഡോളര്‍ എന്ന നിലയിലാണ് ആഗോള തലത്തില്‍ സ്വര്‍ണ വ്യാപാരം നടക്കുന്നത്.
വെള്ളിയുടെ വിലയിലും ഇന്ന് വര്‍ധന പ്രകടമായി. വെള്ളി ഗ്രാമിന്‍റെ സംസ്ഥാനത്തെ വില 70 പൈസ വര്‍ധിച്ച് 80.20 രൂപയായി.