കുതിപ്പിനു ശേഷം സ്വര്‍ണ വില ഇടിഞ്ഞു
- സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ ഇടിഞ്ഞ് 6335 രൂപ
- പവന് 200 രൂപ ഇടിഞ്ഞ് 50,680 രൂപ
- സ്വര്‍ണ വില മാര്‍ച്ച് മാസം വലിയ കുതിപ്പിനാണു സാക്ഷ്യം വഹിച്ചത്
സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ ഇടിഞ്ഞ് 6335 രൂപയിലെത്തി. പവന് 200 രൂപ ഇടിഞ്ഞ് 50,680 രൂപയിലുമെത്തി.
മാര്‍ച്ച് 29-ന് സംസ്ഥാനത്ത് ആദ്യമായി 22 കാരറ്റ് സ്വര്‍ണത്തിന് പവന് വില 50,000 രൂപ പിന്നിട്ട് 50,400 ലെത്തിയിരുന്നു. 29-ന് പവന് 1040 രൂപയാണ് വര്‍ധിച്ചത്.
എന്നാല്‍ മാര്‍ച്ച് 30 ന് സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 50,200 രൂപയിലെത്തി.
സ്വര്‍ണ വില മാര്‍ച്ച് മാസം വലിയ കുതിപ്പിനാണു സാക്ഷ്യം വഹിച്ചത്. ആദ്യമായി പവന് 50,000 രൂപ പിന്നിട്ടതും മാര്‍ച്ചിലാണ്. ഏപ്രില്‍ 1 ന് സ്വര്‍ണ വില പവന് 50,880 രൂപയായിരുന്നു. ഇത് സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില തന്നെയായിരുന്നു.
സ്വര്‍ണ വില പവന്
മാര്‍ച്ച് 20 : വില 48,480 രൂപ
മാര്‍ച്ച് 21 : വില 49,440 രൂപ
മാര്‍ച്ച് 22 : വില 49,080 രൂപ
മാര്‍ച്ച് 23 : വില 49,000 രൂപ
മാര്‍ച്ച് 25 : വില 49,000 രൂപ
മാര്‍ച്ച് 26 : വില 48,920 രൂപ
മാര്‍ച്ച് 27 : വില 49080 രൂപ
മാര്‍ച്ച് 28 : വില 49,360 രൂപ
മാര്‍ച്ച് 29 : വില 50,400 രൂപ
മാര്‍ച്ച് 30 : വില 50,200 രൂപ
ഏപ്രില്‍ 1 : വില 50,880 രൂപ