കല്യാണം കണ്ണുതള്ളും; പിടിതരാതെ സ്വര്‍ണവില

  • സ്വര്‍ണം ഗ്രാമിന് 7300 രൂപ
  • പവന്‍ 58400 രൂപ

Update: 2024-10-21 05:23 GMT

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. വിവാഹ ആവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാനുള്ള സാധാരണക്കാരാണ് ഏറെ ബുദ്ധിമുട്ടുക. മുന്‍കൂട്ടി ബുക്കുചെയ്തിട്ടില്ലാത്തവര്‍ക്ക് സ്വര്‍ണവില അടിമുടി പൊള്ളുന്ന നിലയും കടന്നു.

സ്വര്‍ണവിലയുടെ പോക്ക് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് സാധാരക്കാര്‍. ഇന്നും സംസ്ഥാനത്ത് പൊന്നിന്റെ വിലയില്‍ കുതിപ്പാണുണ്ടായത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്.

സംസ്ഥാനത്ത് സ്വര്‍ണം ഗ്രാമിന് 7300 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. പവന്റെ വില 58400 രൂപ എന്ന മാജിക് സംഖ്യയിലെത്തി. ഒരു പവന്‍ വാങ്ങണണമെങ്കില്‍ പണിക്കൂലിയടക്കമുള്ള വില അറുപതിനായിരത്തിനു മുകളിലാണ്. തുടര്‍ച്ചയായി റെക്കാര്‍ഡുകളില്‍ നിന്നും റെക്കാര്‍ഡുകളിലേക്ക് മാത്രമാണ് ഇപ്പോള്‍ സ്വര്‍ണവിലയുടെ സഞ്ചാരം. ഇന്നത്ത നിരക്കുതന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും സര്‍വകാല റെക്കോഡും.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നതാണ് വില ഉയരാന്‍ കാരണം.

18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വര്‍ധന രേഖപ്പെടുത്തി.ഗ്രാമിന് 10 രൂപയുടെ വര്‍ധനയാണ് ഇവിടെ രേഖപ്പെടുത്തിയത്. ഗ്രാമിന് 6025 രൂപയാണ് ഇന്നത്തെ വിപണിവില.

വെള്ളി വിലയിലും ഇന്ന് വര്‍ധനയുണ്ട്. ഗ്രാമിന് രണ്ടു രൂപ കൂടി 104 രൂപയിലാണ് വ്യാപാരം.

Tags:    

Similar News