സ്വര്‍ണത്തിന് തിളക്കം വര്‍ധിക്കുന്നു; പവന് വര്‍ധിച്ചത് 200 രൂപ

  • സ്വര്‍ണം ഗ്രാമിന് 7150 രൂപ
  • പവന്‍ 57200 രൂപ

Update: 2024-12-27 05:12 GMT

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇന്നലെയും ഇതേ നിരക്കിലാണ് വര്‍ധന ഉണ്ടായത്. സ്വര്‍ണം ഗ്രാമിന് 7150 രൂപയും പവന് 57200 രൂപയുമാണ് ഇന്നത്തെ വിപണി വില.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഉയര്‍ന്നു. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5905 രൂപയ്ക്കാണ് ഇന്നത്തെ വ്യാപാരം. ഏതാനും ദിവസങ്ങളായി ചലനമില്ലാതിരുന്ന വെള്ളിവിലയും ഇന്ന് കയറി. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 96 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

സ്വര്‍ണവില ചാഞ്ചാട്ടത്തില്‍ ആണെങ്കിലും ഗ്രാമിന് 7000 രൂപയ്ക്ക് താഴെ എത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അമേരിക്ക പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ ,കേന്ദ്ര ബാങ്കുകളുടെ വാങ്ങല്‍, ഇസ്രയേല്‍ - ഹമാസ് ,റഷ്യ - ഉക്രൈന്‍ യുദ്ധം മറ്റ് അന്തര്‍ദേശിയ സംഘര്‍ഷങ്ങള്‍ തുടങ്ങിയവ ഇന്ന് സ്വര്‍ണവിപണിയില്‍ ചലനങ്ങളുണ്ടാക്കുന്നു.

യുഎസില്‍ പണപ്പെരുപ്പം ഉയരുകയും പലിശ നിരക്ക് ഉയര്‍ന്ന നിലയില്‍ നിര്‍ത്തേണ്ട സാഹചര്യം ഉണ്ടായാലും സ്വര്‍ണവിലയില്‍ തിരുത്തല്‍ സംഭവിക്കാം. 

Tags:    

Similar News