ഒരുതരി പൊന്നുപോലും പൊള്ളും; മാജിക് സംഖ്യയും പിന്നിട്ട് സ്വര്‍ണം

  • സ്വര്‍ണം ഗ്രാമിന് 7280
  • പവന് 58240 രൂപ

Update: 2024-10-19 04:42 GMT

സ്വര്‍ണവിലയിലെ കുതിപ്പിന് ശമനമില്ല. സംസ്ഥാനത്ത് നിരന്തരം റെക്കാര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് പൊന്നിന്റെ മുന്നേറ്റം. ഇന്ന് 320 രൂപയാണ് പവന് വര്‍ധിച്ചത്. പവന് 58000 എന്ന മാജിക് സംഖ്യയും സ്വര്‍ണം ഇന്ന് പിന്നിട്ടു.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണം ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 7280 രൂപ എന്ന നിലയിലെത്തി. സ്വര്‍ണം പവന് 58240 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം. ഇന്ന് രോഖപ്പെടുത്തിയ പവന്റെ വിലയാണ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്. ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നതാണ് വില ഉയരാന്‍ കാരണം.

18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപവര്‍ധിച്ച് 6015 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

വെള്ളി വിലയിലും ഇന്ന് വര്‍ധനയുണ്ട്. ഗ്രാമിന് രണ്ടു രൂപ കൂടി 102 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണവിലയിലുണ്ടായ നിലയ്ക്കാത്ത കുതിപ്പ് സാധാരണക്കാരന് കനത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഇന്ത്യില്‍ വിവാഹ സീസണിന് തുടക്കമാവുകയാണ്. മുന്‍കൂട്ടി ബുക്കുചെയ്തിട്ടില്ലാത്തവര്‍ അധിക പണം വിവാഹ ആവശ്യങ്ങള്‍ക്കായി ഇനി കണ്ടെത്തേണ്ടിവരും എന്ന സ്ഥിതി നിലനില്‍ക്കുന്നു.

Tags:    

Similar News