സ്വര്‍ണം: വില വ്യത്യാസങ്ങള്‍ക്ക് ഇന്ന് വിശ്രമ ദിനം

  • സ്വര്‍ണം പവന് 56800 രൂപ
  • ഗ്രാമിന് വില 7100 രൂപ

Update: 2024-10-08 04:52 GMT

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു.

റെക്കാര്‍ഡുകള്‍ സൃഷ്ടിച്ച് കുതിച്ചുകൊണ്ടിരുന്ന സ്വര്‍ണവില ഇന്നലെയാണ് ഒന്നു കുറഞ്ഞത്.

ഇന്നലെ പവന് 160 രൂപ കുറഞ്ഞിരുന്നു. ഇന്ന് പവന്‍ 56800 രൂപയില്‍ത്തന്നെ തുടരുകയാണ്.

സ്വര്‍ണം ഗ്രാമിന് വില 7100 രൂപയും.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് പൊന്നിന്റെ വില പുതിയ റെക്കാര്‍ഡിലെത്തിയിരുന്നത്.

അതിനുശേഷം പിന്നെ വിലകൂടിയിട്ടില്ല. അന്ന് പവന് 56960 രുപയായിരുന്നു വില.

18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വിലവ്യത്യാസമില്ല. ഗ്രാമിന് 5870 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

എന്നാല്‍ വെള്ളിവിലയില്‍ ഗ്രാമിന് രണ്ടുരൂപ കുറഞ്ഞു. ഗ്രാമിന് 98 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

Tags:    

Similar News