തുടര്‍ച്ചയായ രണ്ടാം ദിനത്തിലും സ്വര്‍ണത്തിന് ഇടിവ്

  • ആഗോള തലത്തില്‍ ഔണ്‍സിന് 1990-1998 ഡോളര്‍
  • വെള്ളിവിലയിലും ഇന്ന് ഇടിവ്

Update: 2023-10-31 05:33 GMT

വലിയ കുതിപ്പിന് ശേഷം സംസ്ഥാനത്തെ സ്വര്‍ണവില ഇന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് തുടര്‍ന്നു. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 50 രൂപയുടെ ഇടിവോടെ  5670 രൂപയാണ്. പവന് 400 രൂപയുടെ ഇടിവോടെ 45,360 രൂപയാണ് ഇന്നത്തെ വില. ശനിയാഴ്ചയും ഞായറാഴ്ചയും പുതിയ സര്‍വകാല റെക്കോഡില്‍ എത്തിയതിനു ശേഷമാണ് വില താഴോട്ടിറങ്ങിയത്. 

24 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില ഇന്ന് 55 രൂപയുടെ ഇടിവോടെ 6185 രൂപയില്‍ എത്തി. 24 കാരറ്റ് പവന് 440 രൂപയുടെ ഇടിവോടെ 49,480 രൂപയാണ് ഇന്നത്തെ വില. സ്വര്‍ണത്തിന് മാര്‍ച്ച് അവസാനം മുതല്‍ മേയ് പകുതി വരെ വലിയ മുന്നേറ്റം പ്രകടമായിരുന്നു. ഈ വലിയ കുതിപ്പിന് ശേഷം പിന്നീട് താഴോട്ടിറങ്ങിയ സ്വര്‍ണം ചാഞ്ചാട്ടത്തിന്‍റെ പാതയിലായിരുന്നു. സെപ്റ്റംബറിലും ഒക്റ്റോബറിന്‍റെ തുടക്കത്തിലും സ്വര്‍ണം ഇടിവിന്‍റെ പാതയിലായിരുന്നു. പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്‍റെ ആകര്‍ഷണീയത ഉയര്‍ന്നതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ വിലയെ മുന്നോട്ടു നയിച്ചത്. 

ആഗോള തലത്തില്‍ ഔണ്‍സിന് 1990-1998 ഡോളര്‍ എന്ന നിലയിലാണ് വിനിമയം നടക്കുന്നത്.

വെള്ളിവിലയിലും ഇന്ന് ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് 30 പൈസയുടെ ഇടിവോടെ വെള്ളിവില 78.20 രൂപയിലെത്തി. ഒരു ഡോളറിന് 83.26 രൂപ എന്ന നിലയിലാണ് കറന്‍സി വിനിമയം പുരോഗമിക്കുന്നത്.

Tags:    

Similar News