സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും ഇടിവ്
- ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിഞ്ഞു
- ആഗോള തലത്തിലും സ്വര്‍ണവില താഴോട്ടിറങ്ങുന്നു
സംസ്ഥാനത്തെ സ്വര്‍ണവില ഇന്ന് തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞു. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്റെ വില 30 രൂപയുടെ ഇടിവോടെ 5640 രൂപയാണ്. പവന് 240 രൂപയുടെ ഇടിവോടെ 45,120 രൂപയാണ് ഇന്നത്തെ വില. ദിവസങ്ങളോളം നീണ്ട കുതിപ്പിലൂടെ ശനിയാഴ്ചയും ഞായറാഴ്ചയും പുതിയ സര്‍വകാല റെക്കോഡില്‍ എത്തിയതിനു ശേഷമാണ് വില താഴോട്ടിറങ്ങിയത്.
24 കാരറ്റ് സ്വര്‍ണം ഗ്രാമിന്റെ വില ഇന്ന് 32 രൂപയുടെ ഇടിവോടെ 6153 രൂപയില്‍ എത്തി. 24 കാരറ്റ് പവന് 256 രൂപയുടെ ഇടിവോടെ 49,224 രൂപയാണ് ഇന്നത്തെ വില. സ്വര്‍ണത്തിന് മാര്‍ച്ച് അവസാനം മുതല്‍ മേയ് പകുതി വരെ വലിയ മുന്നേറ്റം പ്രകടമായിരുന്നു. ഈ വലിയ കുതിപ്പിന് ശേഷം പിന്നീട് താഴോട്ടിറങ്ങിയ സ്വര്‍ണം ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നു. സെപ്റ്റംബറിലും ഒക്റ്റോബറിന്റെ തുടക്കത്തിലും സ്വര്‍ണം ഇടിവിലേക്ക് നീങ്ങി. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണീയത ഉയര്‍ന്നതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ വിലയെ മുന്നോട്ടു നയിച്ചത്.
ആഗോള തലത്തിലും സ്വര്‍ണ വില ഇപ്പോള്‍ താഴോട്ടിറങ്ങുകയാണ്, ഔണ്‍സിന് 1975-1987 ഡോളര്‍ എന്ന നിലയിലാണ് വിനിമയം നടക്കുന്നത്.
വെള്ളിവിലയിലും ഇന്ന് ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് 1.20 രൂപയുടെ ഇടിവോടെ ഒരു ഗ്രാം വെള്ളിയുടെ വില 77 രൂപയിലെത്തി. 8 ഗ്രാം വെള്ളിക്ക് 616 രൂപയാണ്. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിഞ്ഞു, ഒരു ഡോളറിന് 83.28 രൂപ എന്ന നിലയിലാണ് കറന്‍സി വിനിമയം പുരോഗമിക്കുന്നത്.