ദിശയറിയാതെ സ്വർണം; വില മാറ്റമില്ലാതെ തുടരുന്നു
- അല്‍പ്പദിവസമായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം
- വെള്ളിവിലയില്‍ ഇന്ന് ഇടിവ്
- ആഗോള വിപണിയില്‍ സ്വര്‍ണ വില 2020 ഡോളറിന് മുകളില്‍ തുടരുന്നു
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടമാണ് കാണാനാകുന്നത്. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5740 രൂപയാണ്. ഇന്നലെ 10 രൂപയുടെ ഉയര്‍ച്ച വിലയില്‍ ഉണ്ടായിരുന്നു. ഇന്ന് പവന്‍ വില 45920 രൂപയാണ്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വിലയിലും ഇന്ന് മാറ്റമില്ല, 6262 രൂപ. 24 കാരറ്റ് പവന് 50,096 രൂപ.
ആഗോള വിപണിയിലും സ്വര്‍ണവില ചാഞ്ചാട്ടത്തിലാണ്. യുഎസ് ഫെഡ് റിസര്‍വ് അടുത്ത വര്‍ഷം മൂന്ന് തവണ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രഖ്യാപനം വിലയിലെ മുന്നേറ്റത്തിന് കാരണമായിരുന്നു. ആ ആവേശം അല്‍പ്പം കുറഞ്ഞിട്ടുണ്ട്. ഇന്ന് ട്രോയ് ഔണ്‍സിന് 2,021 - 2,030 ഡോളര്‍ എന്ന നിലയിലാണ് ആഗോള തലത്തില്‍ സ്വര്‍ണ വ്യാപാരം നടക്കുന്നത്.
വെള്ളിയുടെ വിലയില്‍ ഇന്ന് ഇടിവാണ് പ്രകടമായിട്ടുള്ളത്.വെള്ളി ഗ്രാമിന്‍റെ സംസ്ഥാനത്തെ വില 50 പൈസ ഇടിഞ്ഞ് 79.50 രൂപയായി.