ചാഞ്ചാട്ടം നിലയ്ക്കാതെ സ്വര്‍ണവിപണി
- പവന് 200 രൂപ കുറഞ്ഞു
- സ്വര്‍ണം ഗ്രാമിന് 7115 രൂപ
- പവന് 56920 രൂപ
സ്വര്‍ണവിപണിയിലെ ചാഞ്ചാട്ടം തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് പൊന്നിന് വിലകുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7115 രൂപയും പവന് 56920 രൂപയുമായി.
കഴിഞ്ഞ ദിവസം സ്വര്‍ണവിപണിയില്‍ നേരിയ വില വര്‍ധനയാണ് ഉണ്ടായത്. പവന് 80 രൂപ വര്‍ധിച്ചിരുന്നു. ഇന്ന് വിലകുറയുകയും ചെയ്തു. അസ്ഥിരമായ വിലനിലവാരമാണ് സ്വര്‍ണത്തിന് ഇപ്പോഴുള്ളത്. ഉപഭോക്താക്കള്‍ക്ക് ഒരു പിടിയും നല്‍കാതെ വില കുതിക്കുകയും ഇറങ്ങുകയും ചെയ്യുന്നു.
ഡോളര്‍ കൂടുതല്‍ ശക്തി പ്രാപിക്കുന്നതും ബിറ്റ്കോയിന്‍ റെക്കാര്‍ഡുകള്‍ ഭേദിക്കുന്നതും സ്വര്‍ണത്തിന് ഭീഷണിയാണ്. ഇന്ന് ബിറ്റ്‌കോയിന്‍ സര്‍വകാല റെക്കാര്‍ഡില്‍നിന്നും താഴോട്ടിറങ്ങിയിട്ടുണ്ട്.
ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ ഉണ്ടാക്കാനുപയോഗിക്കുന്ന 18കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില കുറഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5875 രൂപയ്ക്കാണ് ഇന്നത്തെ വ്യാപാരം. എന്നാല്‍ വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 99 രൂപയാണ് വിപണിവില.