പൊന്നിന്റെ തിളക്കത്തിന് മങ്ങല്‍

  • സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞു
  • പവന് 54160 രൂപ

Update: 2024-07-22 05:02 GMT

സംസ്ഥാനത്ത് പൊന്നിന്റെ പകിട്ടിന് വീണ്ടും നേരിയ കുറവ്.

ഗ്രാമിന് 10 രുപയുടെ കുറവാണ് ഇന്ന് വിപണിയിലുണ്ടായത്.

ഗ്രാമിന് 6770 രൂപ എന്നനിരക്കിലാണ് ഇന്ന് വ്യപാരം പുരോഗമിക്കുന്നത്.

പവന് 80 രൂപ കുറഞ്ഞ് 54160 രൂപയാണ് ഇന്നത്തെവിപണി വില.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ചുരൂപയുടെ കുറവാണ് ഇന്നുണ്ടായത്.

ഗ്രാമിന് 5625 രൂപയ്ക്കാണ് ഇന്നത്തെ വ്യാപാരം.

എന്നാല്‍ വെള്ളിക്ക് വിലക്കുറവുണ്ടായില്ല.

ഗ്രാമിന് 96 രൂപതന്നെയാണ് ഇന്നത്തെയും വിപണിവില.

അമേരിക്കന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് വിപണിയില്‍

സ്വര്‍ണത്തിന്റെ വിലയിടിവിന് കാരണമെന്ന് വിലയിരുത്തുന്നു.

പ്രസിഡന്‍ഷ്യല്‍ സ്ഥാനത്തുനിന്നും ജോ ബൈഡന്റെ പിന്മാറ്റവും വിപണിയെ ബാധിച്ചിട്ടുണ്ട്.

Tags:    

Similar News