ബജറ്റ്: സ്വര്‍ണവിലയില്‍ ഇടിവ്

  • ഗ്രാമിന് 250 രൂപയാണ് കുറഞ്ഞത്
  • പവന് 2000 രൂപ കുറഞ്ഞ് 51960 രൂപയായി

Update: 2024-07-23 09:33 GMT

കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ നികുതി 15 ശതമാനത്തില്‍

നിന്ന് ആറ് ശതമാനമാക്കിയ പ്രഖ്യാപനത്തെത്തുടര്‍ന്ന്

സംസ്ഥാനത്ത് പൊന്നിന്റെ വിലയില്‍ വന്‍ ഇടിവ്.

സ്വര്‍ണം ഗ്രാമിന് 250 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്.

ഇതോടെ ഗ്രാമിന് 6495 രൂപയ്ക്കാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.

പവന് 2000 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

നിലവില്‍ 51960 രൂപയാണ് ഇപ്പോഴുള്ള വിപണിവില.

രാവില വ്യാപാരം ആരംഭിച്ചതുതന്നെ ഗ്രാമിന് 25 രൂപ കുറഞ്ഞുകൊണ്ടായിരുന്നു.

ബജറ്റിന്റെ പൂര്‍ണ വിവരം ലഭിക്കാത്ത സാഹചര്യത്തില്‍ വൈകിട്ട് റേറ്റ് കമ്മിറ്റി വീണ്ടും യോഗം ചേരുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു.

Tags:    

Similar News